തെ​ള്ളി​യാ​മ​റ്റ​ത്തെ മ​ദ്യ വി​ൽ​പ​ന​ശാ​ല​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം

ഈരാറ്റുപേട്ട: തലപ്പുലം ഗ്രാമപഞ്ചായത്തിലെ തെള്ളിയാമറ്റത്ത് ആരംഭിച്ച വിദേശമദ്യ വിൽപനശാലക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഈരാറ്റുപേട്ടയിൽ പ്രവർത്തിച്ച മദ്യവിൽപന ശാല കഴിഞ്ഞദിവസമാണ് തെള്ളിയാമറ്റത്തേക്ക് മാറ്റിയത്. തുടർന്ന് വ്യാഴാഴ്ച ചേർന്ന ഗ്രാമസഭയിൽ മദ്യശാല അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ലൈസൻസ് നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനവും ധർണയും നടത്തി. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, കലക്ടർ, എക്സൈസ് കമീഷണർ എന്നിവർക്ക് നിവേദനം നൽകി. പഞ്ചായത്ത് ഒാഫിസ് ധർണ കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. പ്രകടനം ഗ്രാമപഞ്ചായത്ത് അംഗം അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.