സ​മ​രം വി​ജ​യം; ഏ​റ്റു​മാ​നൂ​രി​ലെ വി​ദേ​ശ​മ​ദ്യ വി​ല്‍പ​ന​ശാ​ല പൂ​ട്ടി

ഏറ്റുമാനൂര്‍: ടൗണില്‍നിന്ന് പേരൂര്‍ റോഡില്‍ നേതാജി നഗറിലേക്ക് മാറ്റിയ കണ്‍സ്യൂമര്‍ ഫെഡിെൻറ വിദേശമദ്യ വില്‍പനശാലയുടെ പ്രവര്‍ത്തനം നഗരസഭ തടഞ്ഞു. മദ്യശാല പൂട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നഗരസഭാ അധികൃതര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നല്‍കി. ജനവികാരം മാനിച്ച് നേതാജി നഗറില്‍ മദ്യശാലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് വ്യാഴാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍‌ തീരുമാനിച്ചിരുന്നു. ജനവാസ കേന്ദ്രത്തിലേക്ക് മദ്യശാല മാറ്റിയതിനെതിരെ ചില രാഷ്ട്രീയപാര്‍ട്ടികളും സമീപവാസികളും സമരരംഗത്തെത്തിയതിനെ തുടര്‍ന്ന് മൂന്നുദിവസമായി മദ്യശാല ഭാഗികമായി മാത്രമാണ് തുറക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ തുറന്ന് കച്ചവടം നടത്തിയതിനെതുടര്‍ന്ന് മദ്യശാല പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്നുപറഞ്ഞ് സ്ത്രീകളടക്കം ഒട്ടേറെപേര്‍ രംഗത്തെത്തി. ഏറ്റുമാനൂര്‍ എസ്.െഎ സി.സി. മാര്‍ട്ടിെൻറയും എസ്.െഎ പ്രശാന്ത് കുമാറിെൻറയും നേതൃത്വത്തില്‍ െപാലീസ് സ്ഥലത്തെത്തി 7.30 ഒാടെ സമരക്കാരെ അറസ്റ്റ്ചെയ്ത് നീക്കിയിരുന്നു. വെള്ളിയാഴ്ച പേരൂര്‍ റോഡില്‍ മദ്യശാലക്ക് എതിര്‍വശം ജനങ്ങള്‍ സത്യഗ്രഹസമരം തുടരുന്നതിനിടെയാണ് നഗരസഭ നോട്ടീസ് നല്‍കിയത്. ‍പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോള്‍ നഗരസഭയില്‍നിന്ന് ലഭിക്കേണ്ട ഡി ആൻഡ് ഓ ലൈസന്‍സിന് കണ്‍സ്യൂമര്‍ഫെഡ് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇ^ലൈസന്‍സ് ലഭിക്കാൻ കാലതാമസമുണ്ടാകുമെന്നതിനാല്‍ അപേക്ഷ നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ സ്ഥാപനം മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. വീതികുറഞ്ഞ റോഡില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗതക്കുരുക്കും അപകടവുമുണ്ടാകാന്‍ സാധ്യതയുള്ളതും ജനങ്ങള്‍ എതിരായതും ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടത്തില്‍ മദ്യശാലക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചതും പൂട്ടാന്‍ നോട്ടീസ് നല്‍കിയതും. നഗരസഭാ കാര്യാലയത്തിന് സമീപമുള്ള മത്സ്യമാര്‍ക്കറ്റിെൻറ മുകളിലേക്ക് ഉപാധികളോടെ മദ്യശാല മാറ്റിസ്ഥാപിക്കാന്‍ അനുവാദം നല്‍കാമെന്ന് കൗണ്‍സിലില്‍ ചര്‍ച്ചവന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് ഒഴിവാക്കി. നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ്, കൗണ്‍സിലര്‍മാരായ ബിജു കൂമ്പിക്കന്‍, ബോബന്‍ ദേവസ്യ, അനീഷ് വി.നാഥ്, സെക്രട്ടറി എസ്. ഷറഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യശാലക്ക് സ്റ്റോപ് മെമ്മോ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.