കോട്ടയം: സെർവറിനു വേഗമില്ലാത്തത് ആധാരം രജിസ്റ്റർ ചെയ്യാൻ എത്തുന്നവരെ വലക്കുന്നു. രാവിലെ മുതൽ കാത്തിരുന്നിട്ടും കമ്പ്യൂട്ടർ നെറ്റ്വർക് കണക്ഷൻ ലഭിക്കാത്തതുമൂലം നിരവധി പേരാണ് രജിസ്ട്രേഷൻ നടത്താനാകാതെ മടങ്ങുന്നത്. വസ്തു രജിസ്റ്റർ ചെയ്യുന്നതിന് ഇതിെൻറ ഫീസിനൊപ്പം കോട്ടയത്ത് പ്ലാൻഫീസ് എന്ന പേരിൽ 50 രൂപ കൂടി അടക്കണം. രജിസ്ട്രേഷൻ ഫീസ് അടച്ചശേഷം വീണ്ടും സൈറ്റിൽ പ്രവേശിച്ച് ഒാൺലൈനായി വേണം ഇൗ 50രൂപ അടക്കാൻ. എന്നാൽ, ഇതിനു ശ്രമിക്കുേമ്പാൾ കണക്ഷൻ ലഭിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. സെർവർ തകരാറാണ് ഇതിനു കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. രാവിലെ മുതൽ വൈകുന്നേരംവരെ കാത്തിരുന്നാലും പലപ്പോഴും പണം അടക്കാൻ കഴിയുന്നില്ല. നിരവധി പേരാണ് ഇതുമൂലം വലയുന്നത്. കഴിഞ്ഞദിവസങ്ങളിൽ ഏറെനേരം കാത്തിരുന്നിട്ടും പലരും മടങ്ങി. ഇൗ സംവിധാനം കോട്ടയത്തും അങ്കമാലിയിലും മാത്രമാണ് ഉള്ളതെന്ന് ആധാരം എഴുത്തുകാർ പറയുന്നു. രജിസ്ട്രേഷൻ ഫീസിനൊപ്പം ഇതുംകൂടി അടക്കാൻ സംവിധാനം ഒരുക്കിയാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഉപഭോക്താക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.