കോട്ടയം: കുങ്ഫു പഠിക്കാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പരിശീലകനായ യുവാവ് അറസ്റ്റിൽ. അയർക്കുന്നം കൊട്ടുവിരുത്തിൽ ജിതിനാണ് (28) അറസ്റ്റിലായത്. പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ജിതിൻ പലതവണ പീഡിപ്പിെച്ചന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതി ഇവർ പൊലീസിനു കൈമാറുകയായിരുന്നു. അയർക്കുന്നം ജങ്ഷനിലാണ് പരിശീലന കേന്ദ്രം. ഇവിടെെവച്ചായിരുന്നു പീഡനം. അയർക്കുന്നം മേഖലയിലെ നാലോളം സ്കൂളുകളിൽ ഇയാൾ കുട്ടികളെ കുങ്ഫു പഠിപ്പിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കോട്ടയം ഈസ്റ്റ് സി.ഐ അനീഷ് വി. കോരയാണ് അറസ്റ്റ് ചെയ്തത്. ജിതിെന കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.