കടുത്തുരുത്തി: മരണവീട്ടിലെത്തിയ ബന്ധുക്കൾ കയറിയ ചങ്ങാടം മുങ്ങി. വൻദുരന്തം ഒഴിവായി. രണ്ടു കുട്ടികളടക്കം നീന്തലറിയാത്ത 12 പേരെ കടുത്തുരുത്തി മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ജി. ത്രിഗുണസെനും അനുജൻ ദിനേശനും ചേർന്ന് രക്ഷപ്പെടുത്തി. മൂവാറ്റുപുഴ, കോതമംഗലം സ്വദേശികളാണ് ചങ്ങാടത്തിലുണ്ടായിരുന്നത്. കൊല്ലങ്കരി മുണ്ടാർ പ്രദേശത്തെ ഏഴുമാങ്കായലിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. ഇവിടുത്തെ കടത്തുകാരനായ മുണ്ടാർ പാറേകോളനിയിലെ കദളിക്കാട്ട് സത്യെൻറ മരണാനന്തര ചടങ്ങിനെത്തിയവരാണ് അപകടത്തിൽപെട്ടത്. മരണാനന്തര ചടങ്ങുകൾക്ക് മുഖ്യകാർമികനായെത്തിയ പൂജാരി വടയാർ അരവിന്ദനും ചങ്ങാടത്തിലുണ്ടായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാർ പാറേകോളനിയിലെ മരണവീട്ടിലെത്താൻ ചങ്ങാടത്തിൽ കയറണം. മറ്റ് യാത്രാസൗകര്യം ഇല്ലാത്തതിനാൽ എത്തുന്നവർക്ക് വലിയ വള്ളം ഏർപ്പാടാക്കിയിരുന്നു. ഇൗ വള്ളം മൊബൈൽ മോർച്ചറിയുമായി തിരികെപോയ സമയത്ത് ചങ്ങാടത്തിൽ കയറിയവരാണ് അപകടത്തിൽപെട്ടത്. ചങ്ങാടം കായലിനു നടുവിലെത്തിയപ്പോൾ മുങ്ങുകയായിരുന്നു. ഇവരുടെ നിലവിളി കേെട്ടത്തിയ ത്രിഗുണസെനും അനുജനും രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.