പോളി കലോത്സവം: തൃശൂര്‍ മഹാരാജാസ് മുന്നില്‍

തൊടുപുഴ: സംസ്ഥാന പോളി കലോത്സവം ‘സമന്വയ 2017’ മൂന്നുദിനം പിന്നിട്ടപ്പോള്‍ തൃശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 76 പോയന്‍റുമായി ഒന്നാംസ്ഥാനത്ത്. 69 പോയന്‍റ് നേടിയ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് രണ്ടാം സ്ഥാനത്തും 64 പൊയന്‍േറാടെ മീനങ്ങാടി ഗവ. പോളിടെക്നിക് മൂന്നാംസ്ഥാനത്തുമാണ്.മൂന്നാംദിനവും വൈകീട്ട് കലോത്സവവേദി മഴ കൈയടക്കി. രണ്ടാംവേദിയില്‍ ഒപ്പനമത്സരം പുരോഗമിക്കുമ്പോഴാണ് ശക്തമായ മഴ പെയ്തത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. പന്തലിനുള്ളില്‍ വെള്ളം കെട്ടിനിന്നതിനാല്‍ മത്സരവേദി കോളജ് കെട്ടിടത്തിലെ ഓഡിറ്റോറിയത്തിലെ മൂന്നാംവേദിയിലേക്ക് മാറ്റി. ഒപ്പന മത്സരത്തിന് വേഷമിട്ട മത്സരാര്‍ഥികള്‍ മഴനനഞ്ഞും കുട ചൂടിയും ഈ വേദിയിലേക്കോടി. നഗരത്തില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ഉള്‍പ്രദേശത്ത് വാഹനസൗകര്യം പോലുമില്ലാത്ത സ്ഥലത്താണ് കലോത്സവവേദികള്‍. മത്സരത്തില്‍ പങ്കെടുക്കുന്നവരും അവരെ അനുഗമിക്കുന്നവരും മാത്രമാണ് കാണികള്‍. വെള്ളിയാഴ്ച ഒന്നാംവേദിയില്‍ രാവിലെ ഒമ്പതിന് മാര്‍ഗംകളി, പകല്‍ രണ്ടിന് പൂരക്കളി, വൈകീട്ട് ആറിന് സംഘനൃത്തം, രണ്ടാംവേദിയില്‍ രാവിലെ ഒമ്പതിന് തിരുവാതിര, മൂന്നാംവേദിയില്‍ രാവിലെ ഒമ്പതിന് മോണോ ആക്ട്, നാലാം വേദിയില്‍ രാവിലെ ഒമ്പതിന് നാടന്‍പാട്ട്, അഞ്ചാം വേദിയില്‍ രാവിലെ ഒമ്പതിന് ലളിതഗാനം എന്നീ മത്സരങ്ങള്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.