വലനിറയെ മീന്‍കിട്ടിയ സന്തോഷം അതിരുവിട്ടു; മൂന്നുപേരും വലയിലായി

തലയോലപ്പറമ്പ്: വലനിറയെ മീന്‍ കിട്ടിയതിന്‍െറ സന്തോഷം അതിരുവിട്ടു. ഇതോടെ മൂന്നംഗസംഘം പൊലീസ് പിടിയിലായി. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കരിപ്പാടം തട്ടാവേലി കടവിലാണ് സംഭവം. പാലത്തിനടിയില്‍ വള്ളം കെട്ടിയിട്ടാണ് മീന്‍പിടിച്ചത്. രണ്ടാണും ഒരു സ്ത്രീയുമാണ് മീന്‍പിടിക്കാന്‍ എത്തിയത്. മീന്‍ കിട്ടിയ സന്തോഷത്തില്‍ കൈയില്‍ കരുതിയിരുന്ന മദ്യം കഴിച്ചതോടെ ഇവര്‍ വസ്ത്രം നഷ്ടപ്പെട്ടതുപോലും അറിഞ്ഞില്ല. ഇവരുടെ അഴിഞ്ഞാട്ടം കണ്ടതോടെ നാട്ടുകാര്‍ കൂടി. സംഭവം അറിഞ്ഞത്തെിയ പൊലീസ് മൂവരെയും തലയോലപ്പറമ്പ് സ്റ്റേഷനിലത്തെിച്ചു. പിന്നീട് ബന്ധുക്കളെ വിളിച്ച് ജാമ്യത്തില്‍ വിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.