തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് അസോ. രൂപവത്കരിച്ചു

കോട്ടയം: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്കായി അസോ. രൂപവത്കരിച്ചു. ഓള്‍കേരള സ്ട്രേ ഡോഗ് വിക്ടിംസ് വെല്‍ഫെയര്‍ അസോ. എന്നാണ് പുതിയ സംഘടനയുടെ പേര്. പാലാ സെന്‍റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റ് വെല്‍ഫെയര്‍ അസോ. ആഭിമുഖ്യത്തിലാണ് കൂട്ടായ്മ. ഇതിനൊപ്പം വെബ്സൈറ്റും തുറന്നു. വെബ്സൈറ്റിന്‍െറ ഉദ്ഘാടനം സ്ട്രേ ഡോഗ് ഫ്രീമൂവ്മെന്‍റ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. വിലാസം: www.straydogkerala.com. തെരുവുനായ് ആക്രമണത്തിന് ഇരയായവര്‍ക്ക് അല്ളെങ്കില്‍ അവരുടെ കുടുംബത്തിലെ ഉത്തരവാദപ്പെട്ട ഒരാള്‍ക്ക് അസോസിയേഷനില്‍ അംഗത്വം എടുക്കാം. വെബ്സൈറ്റിലെ അപേക്ഷാഫോറം ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗത്വ ഫീസില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ തെരുവുനായ് ആക്രമണത്തിന് ഇരയായ 3.95 ലക്ഷം പേരെയും പുതിയ സംഘടനയില്‍ അംഗങ്ങളാക്കി. നഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിച്ച് നഷ്ടപരിഹാരം വാങ്ങിയെടുക്കാനാണ് അസോ. തീരുമാനം. ജനറല്‍ സെക്രട്ടറി ജയിംസ് പാമ്പക്കല്‍, വൈസ് പ്രസിഡന്‍റ് ജോര്‍ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.