കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് മണ്ണീറതല മാനംകാട്ടൂർ പുതുവേലിൽ ഉദയകുമാർ (19), കോന്നി കൊന്നപ്പാറ പടിഞ്ഞാറ്റിൻകര വീട്ടിൽ സജു പി. തോമസ് (36) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. മാതാവ് ഉപേക്ഷിച്ചുപോയ പതിനാലുകാരിയും പിതാവും പയ്യനാമണ്ണിൽ വാടകക്ക് താമസിച്ചു വരുമ്പോഴാണ് രണ്ടാം പ്രതി സജു പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനുശേഷം പെൺകുട്ടി ഉദയകുമാറുമായി അടുപ്പത്തിലാകുകയും കഴിഞ്ഞ കുറെക്കാലമായി ഉദയകുമാറിെൻറ തലമാനത്തേ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഇത്തരമൊരു സംഭവം അംഗൻവാടി പ്രവർത്തകരുടെ ശ്രദ്ധയിൽപെടുകയും ഇവർ ജില്ല ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ മഹിള മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനുശേഷം കോന്നി സി.ഐ ആർ. ജോസ്, എസ്.ഐ രാജഗോപാൽ, െപ്രാബേഷനൽ എസ്.ഐമാരായ ഗോപിചന്ദ്രൻ, അജയൻ, സി.പി.ഒമാരായ ബിജു, അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റ് പെൺകുട്ടിയുടെ രഹസ്യമൊഴിയും എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.