പത്തനംതിട്ട: സംസ്ഥാന സർക്കാറിെൻറ മദ്യനയം നിലവിൽവരുന്ന ജൂലൈ ഒന്നിന് യു.ഡി.എഫ് നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തുമെന്ന് ജില്ല ചെയർമാൻ പന്തളം സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയിൽ ഇടതുമുന്നണി നൽകിയ വാക്ക് പാലിച്ചാണ് മദ്യനയത്തിൽ മാറ്റം വരുത്തിയതെന്ന് പന്തളം സുധാകരൻ ആരോപിച്ചു. ഒാരോ വീടും ബാറാക്കുന്ന തരത്തിലാണ് പുതിയ മദ്യനയം. ബാറുകൾ പൂട്ടിയതുകൊണ്ട് മയക്കുമരുന്ന് ഉപയോഗം വർധിച്ചെന്ന വാദത്തിന് അടിസ്ഥാനമില്ല. ബാറുകൾ തുറക്കാൻ ആസൂത്രണം ചെയ്ത പ്രചരണമാണിത്. നിയമം മൂലം മദ്യപാനം തടയാനാകില്ലെന്നാണ് അനുഭവം. ഘട്ടംഘട്ടമായി ലഭ്യത കുറക്കുകയാണ് വേണ്ടത്. യു.ഡി.എഫ് സർക്കാർ ലക്ഷ്യമിട്ടിരുന്നതും ഇതാണ്. മാലിന്യം നീക്കുന്നതിലെ പരാജയമാണ് പകർച്ചപ്പനി ഇത്ര വ്യാപകമാകാൻ കാരണം. ആരോഗ്യ, തദ്ദേശസ്ഥാപനങ്ങളുടെ പരാജയം തുറന്നുകാട്ടി ജൂലൈ 15ന് തദ്ദേശ സ്ഥാപനങ്ങൾക്കുമുന്നിൽ യു.ഡി.എഫ് നേതൃത്വത്തിൽ ധർണ നടത്തും. യു.ഡി.എഫ് ജില്ല കൺവീനർ ജോ എണ്ണക്കാട്, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.എം. ഹമീദ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.