വെന്നിമലയിൽ നിധിശേഖര പ്രചാരണം: പുരാവസ്​തുവകുപ്പ്​ ഉപരിതല പരിശോധന നടത്തി

കോട്ടയം: തെക്കുംകൂർ രാജവംശത്തി​െൻറ ആസ്ഥാനമായിരുന്ന വെന്നിമല കേന്ദ്രീകരിച്ച് നിധിശേഖരമുണ്ടോയെന്ന് അറിയാൻ പുരാവസ്തുവകുപ്പ് അധികൃതർ ഉപരിതല പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചക്ക് 12.30മുതൽ ഒന്നര മണിക്കൂറോളം പുരാവസ്തുവകുപ്പ് സൂപ്രണ്ട് ആർക്കിയോളജിസ്റ്റ് കെ.ആർ. സോന, കൺസർവേറ്റർ എൻജിനീയർ ഭൂപേഷ്, തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയം ചാർജ് ഒാഫിസർ ശരത്കുമാരൻ നായർ എന്നിവരുെട നേതൃത്വത്തിലായിരുന്നു പരിശോധന. മീനടം മാലേക്കാട്ട് പ്രിൻസ് പുന്ന​െൻറയും മാതാവ് ഏലിയാമ്മയുടെയും ഉടമസ്ഥതയിലുള്ള മൂേന്നക്കർ പുരയിടത്തിലും 100 വർഷത്തിലേറെ പഴക്കമുള്ള വീട്ടിലുമാണ് ഉപരിതല പരിശോധന നടത്തിയത്. ഹൈകോടതി നിർദേശെത്തത്തുടർന്ന് സ്ഥലത്തെത്തിയ സംഘം വീട്ടുകാർ കാണിച്ചുകൊടുത്ത രണ്ടിടങ്ങളിലും പരിശോധിച്ചു. ഒരാഴ്ചക്കുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കോടതിയുടെ നിർേദശാനുസരണം ഭൂമി ഖനനം ഉൾപ്പെടെ തുടർ നടപടി സ്വീകരിക്കും. അതിന് ആവശ്യമെങ്കിൽ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ സഹായം തേടുമെന്നും സംഘം അറിയിച്ചു. മീനടം, പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ പുരയിടത്തിൽ നിധിശേഖരമുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് സംഘർഷം പതിവാണ്. പ്രചാരണം ശക്തമായതോടെ നിധിവേട്ടക്കെത്തുന്നവരുടെ ശല്യവും ഭീഷണിയും വർധിച്ച സാഹചര്യത്തിൽ സ്ഥലമുടമ ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ജൂൺ 15ന് കേസ് പരിഗണിച്ച ഹൈകോടതി ആറാഴ്ചക്കുള്ളിൽ നിധിശേഖരത്തെക്കുറിച്ച് പരിശോധിച്ച് നിയമപരമായ നടപടിയെടുക്കണമെന്ന് പുരാവസ്തു വകുപ്പിനോട് നിർദേശിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.