തോട്ടില്‍ കണ്ടെത്തിയ മ്യതദേഹം തിരിച്ചറിഞ്ഞില്ല

എരുമേലി: പഴയിടം പാലത്തിന് സമീപം തോട്ടിലെ മാലിന്യത്തില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ പുരുഷ​െൻറ മൃതദേഹം തിരിച്ചറിയാനായില്ല. കഴിഞ്ഞ ചൊവ്വാഴ്ച വൈകുട്ട് 5.30ഓടെയാണ് മൃതദേഹം കണ്ടത്. മണിമല സി.ഐ ടി.ഡി. സുനില്‍ കുമാറി​െൻറ നേതൃത്വത്തില്‍ മൃതദേഹം കരക്കെടുത്തശേഷം മുക്കൂട്ടുതറ അസീസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ടെത്തുമ്പോള്‍ രണ്ട് ദിവസത്തിലധികം പഴക്കം ഉണ്ടായിരുെന്നന്ന് പൊലീസ് പറഞ്ഞു. 45വയസ്സിലധികം തോന്നിക്കുന്ന മൃതദേഹത്തിന് 157 സ​െൻറിമീറ്റര്‍ ഉയരവും കഷണ്ടിയും നരച്ച മേല്‍മീശയും നരച്ച താടിയുമാണ് അടയാളം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.