പൊതുകിണർ ഇടിഞ്ഞുതാഴ്​ന്നു

കടപ്ര: ആലുംതുരുത്തി-കുത്തിയതോട് റൂട്ടിൽ മോസ്കോ ജങ്ഷൻ -മുളക്കൽപടിയിലെ കടപ്ര പഞ്ചായത്തുവക പൊതുകിണർ ഇടിഞ്ഞുതാണു. കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയെത്തുടർന്നാണ് 1956ൽ പണിത കിണർ ഇടിഞ്ഞുതാഴ്ന്നത്. കടപ്ര പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്തിരുന്ന കിണർ നിരവധി ആൾക്കാരുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയമായിരുന്നു. അറുപതോളം വർഷം നാട്ടുകാർക്ക് ശുദ്ധജലം നൽകിയിരുന്ന കിണർ ഇടിഞ്ഞതോടെ നാട്ടുകാരുെട കുടിവെള്ളം മുട്ടി. ഇതു സംബന്ധിച്ച് ഉടൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം.ബി. നൈനാൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.