തോട്ടില്‍ വീണ് കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

ചരമം കാഞ്ഞിരപ്പള്ളി: . മണ്ണംപ്ലാവ് കൂമ്പുക്കല്‍ ബിജോയിയുടെ (ബിജു-45) മൃതദേഹമാണ് കണ്ടെത്തിയത്. അപകടം സംഭവിച്ചതിനു സമീപെത്ത മൈലക്കയത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റാര്‍ പുഴയിലേക്ക് ചേരുന്ന കൈത്തോടായ കത്തലാങ്കല്‍പടി മണ്ണംപ്ലാക്കപ്പടിയിലെ കരകവിഞ്ഞൊഴുകുന്ന തോട്ടിലേക്ക് ബുധനാഴ്ച ഉച്ചക്ക് 2.45ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുെന്നന്ന് സമീപവാസികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ചങ്ങനാശ്ശേരി കുറ്റിക്കണ്ടത്തില്‍ കുടുംബാംഗം ബെറ്റി. മക്കള്‍ എയ്ഞ്ചല്‍, ആഗ്നല്‍, അല്‍ഫോന്‍സ. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.