ഏറ്റുമാനൂർ: ജോലിക്കിടെ ഗ്ലാസ് പൊട്ടി കഴുത്തിൽ തുളച്ചുകയറി യുവാവ് മരിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പുതുപ്പറമ്പിൽ പരേതനായ രാജപ്പെൻറ മകൻ രാഹുലാണ് (33) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് ഏറ്റുമാനൂർ-പാലാ റോഡിൽ പ്രവർത്തിക്കുന്ന മുണ്ടമറ്റം ഗ്ലാസ് ഹൗസിലായിരുന്നു അത്യാഹിതം. ഗ്ലാസ് മൊത്തവിതരണ കടയിൽ ഗ്ലാസ് കട്ട് ചെയ്യുന്ന ജോലിക്കാരനായിരുന്നു രാഹുൽ. ഗോഡൗണിൽനിന്ന് വലിയ ഗ്ലാസ് മുറിക്കുന്നതിനായി രാഹുലും മറ്റ് രണ്ടു ജോലിക്കാരും ചേർന്ന് ടേബിളിലേക്ക് കയറ്റുേമ്പാഴായിരുന്നു അപകടം. ഗ്ലാസിെൻറ മുകൾ ഭാഗം ഗോഡൗണിെൻറ മേൽക്കൂരയിൽ തട്ടി പൊട്ടിയ അഗ്രഭാഗം രാഹുലിെൻറ കഴുത്തിൽ തുളച്ചുകയറുകയായിരുന്നു. രക്തം വാർന്ന ഇയാളെ കടയുടമയും മറ്റ് ജീവനക്കാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവഷളായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറ്റുമാനൂർ എസ്.ഐ കെ.ആർ. പ്രശാന്തിെൻറ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂന്നുമാസം മുമ്പ് ജോലിക്കെത്തിയ രാഹുൽ അവിവാഹിതനാണ്. മാതാവ്: പരേതയായ സുമതി. ഏകസഹോദരി രാഖിമോൾ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.