കോട്ടയം: കേരള ജനപക്ഷം ഒന്നാം സംഘടന സമ്മേളനം ജൂലൈ രണ്ടിന് കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻററിൽ നടക്കുമെന്ന് പാർട്ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹൈപവർ കമ്മിറ്റിയിലെ 18 അംഗങ്ങൾ ഉൾപ്പെടെ 403 പ്രതിനിധികളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. ഉച്ചക്ക് 12വരെ അവലോകന ചർച്ച നടക്കും. തുടർന്ന് 'ജനപക്ഷ രാഷ്ട്രീയത്തിെൻറ സമകാലിക പ്രസക്തി','പാർലമെൻററി ജനാധിപത്യവും ജനപക്ഷ രാഷ്ട്രീയവും','അഴിമതി വിരുദ്ധ പ്രവർത്തനവും ജനപക്ഷ നിലപാടുകളും' തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടക്കും. കഴിഞ്ഞ ഫെബ്രുവരി 22നാണ് പി.സി. ജോർജ് ചെയർമാനായി ജനപക്ഷം പാർട്ടി പ്രഖ്യാപനം നടന്നത്. വാർത്തസമ്മേളനത്തിൽ ഹൈപവർ കമ്മിറ്റി അംഗങ്ങളായ എസ്. ഭാസ്കരൻ പിള്ള, മാലേത്ത് പ്രതാപചന്ദ്രൻ, അഡ്വ. ഷൈജോ ഹസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.