മൂന്നാറിൽ മാവോയിസ്​റ്റ് സാന്നിധ്യമെന്ന റിപ്പോർട്ട് ഭാവനാസൃഷ്​ടി -^ഗോമതി

മൂന്നാറിൽ മാവോയിസ്റ്റ് സാന്നിധ്യമെന്ന റിപ്പോർട്ട് ഭാവനാസൃഷ്ടി --ഗോമതി മൂന്നാർ: മൂന്നാറിൽ ഭൂസമരത്തി​െൻറ പേരിൽ മാവോയിസ്റ്റുകൾ എത്താൻ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ട് ഭാവനാസൃഷ്ടി മാത്രമാണെന്ന് പൊമ്പിൈള ഒരുമൈ നേതാവ് ഗോമതി. പൊമ്പിൈള ഒരുമൈയുടെ നേതൃത്വത്തിൽ ജൂലൈയിൽ മൂന്നാറിൽ നടത്താനിരിക്കുന്ന ഭൂസമരം അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതി​െൻറ ഭാഗമായാണ് ഇത്തരത്തിലെ പ്രചാരണം. പൊമ്പിൈള ഒരുമക്ക് തൊഴിലാളികളുടെ പിന്തുണയില്ലെന്ന് സ്ഥാപിക്കാൻ ചില രാഷ്ട്രീയപാർട്ടികൾ നിരന്തരം ശ്രമിക്കുകയാണ്. പൊമ്പിൈള ഒരുമൈക്ക് ഒരു തരത്തിലുള്ള മാവോയിസ്റ്റ്, നക്സൽ ബന്ധവുമില്ല. തോട്ടം തൊഴിലാളികളുടെയിടയിൽ പൊമ്പിൈള ഒരുൈമ സ്വാധീനമുറപ്പിക്കുമെന്ന് ഭയക്കുന്നവരാണ് ഇത്തരത്തിൽ വാർത്തകൾ കെട്ടിച്ചമക്കുന്നത്. സമരത്തിന് പിന്തുണ നൽകിയതി​െൻറ പേരിൽ മനോജിനെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തെങ്കിലും അത്തരത്തിലെ പ്രവർത്തനം പൊലീസിന് തെളിയിക്കാനായിട്ടില്ലെന്നും അവർ പറഞ്ഞു. നേതാക്കൾ തമ്മിൽ ഭിന്നതയാണെന്ന് വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. എം.എം. മണിക്കെതിരെ സമരം നടത്തിയതി​െൻറ പേരിൽ തന്നെ ആക്ഷേപിച്ച് ഒതുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഭീഷണിയുടെ പേരിൽ പിന്മാറില്ലെന്നും തുടർന്നും തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും ഗോമതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.