എ.ടി. തോമസ്​ മികച്ച കൃഷി അസി. ഡയറക്​ടർ

കട്ടപ്പന: സംസ്ഥാനത്തെ മികച്ച കൃഷി അസി. ഡയറക്ടർക്കുള്ള പുരസ്കാരം കട്ടപ്പന കൃഷി അസി. ഡയറക്ടർ എ.ടി. തോമസിന്. 2015--16, 2016--17 വർഷങ്ങളിൽ ജില്ലയിലെ മികച്ച കൃഷി അസി. ഡയറക്ടർക്കുള്ള പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹം 1987ൽ ശാന്തൻപാറ കൃഷി ഓഫിസറായാണ് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് കരുണാപുരം, കാഞ്ചിയാർ, കട്ടപ്പന, കാഞ്ഞിരപ്പള്ളി, ഇരട്ടയാർ, ഉപ്പുതറ എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2013ൽ കരിമണ്ണൂരിലെ സംസ്ഥാന വിത്തുതോട്ടത്തിൽ അസി. ഡയറക്ടറായി. മണ്ണി​െൻറ ഗുണമേന്മ മനസ്സിലാക്കി കർഷകന് മികച്ച വിളവ് നേടിക്കൊടുക്കാൻ ഇദ്ദേഹത്തി​െൻറ പ്രവർത്തനത്തിലൂടെ സാധിച്ചു. മികച്ച ജൈവ കർഷകൻ കൂടിയായ ഈ കൃഷി ശാസ്ത്രജ്ഞൻ എന്നും കർഷകരോടൊപ്പംനിന്ന് പ്രവർത്തിച്ചതി​െൻറ അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. കട്ടപ്പന വാഴവര സ്വദേശിയാണ്‌. കേരള കോൺഗ്രസ് മുൻ ചെയർമാനും എം.എൽ.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യ​െൻറ മകൾ സൂസിയാണ് ഭാര്യ. മക്കൾ ബിബി, സിബിൽ, ജോസിൻ. ഫോട്ടോ ക്യാപ്ഷൻ TDG4 കട്ടപ്പന കൃഷി അസി. ഡയറക്ടർ എ.ടി. തോമസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.