റബർ ഗവേഷണകേന്ദ്രത്തിൽ അനലിറ്റിക്കൽ െട്രയിനി

കോട്ടയം: ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ അഗ്രോണമി ഡിവിഷനിൽ അനലിറ്റിക്കൽ െട്രയിനിയായി താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. അപേക്ഷകർക്ക് കെമിസ്ട്രിയിൽ ബിരുദം ഉണ്ടായിരിക്കണം. മേയ് 31ന് 30വയസ്സ് കഴിയാൻ പാടില്ല. താൽപര്യമുള്ളവർ 2017 ജൂലൈ നാലിന് കോട്ടയം പുതുപ്പള്ളിയിലെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഗവേഷണകേന്ദ്രം ഡയറക്ടർ മുമ്പാകെ രാവിലെ പത്തിന് ഹാജരാകണം. വിവരങ്ങൾക്ക് www.rubberboard.org.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.