ജില്ലയിൽ പനി മരണം അഞ്ചായി

മൂലമറ്റം: ജില്ലയിൽ ഒരു പനി മരണം കൂടി. ഇതോടെ ജില്ലയിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. പന്നിമറ്റം കോഴിപ്പിള്ളിക്ക് സമീപം താമസിക്കുന്ന ത്രിവേണിയിൽ ഗോപാലന്‍ മരിച്ചതാണ് അവസാന സംഭവം. ഗോപാല​െൻറ മരണകാരണം എലിപ്പനി ബാധിച്ചതാണെന്ന് സംശയിക്കുന്നു. തൊടുപുഴയിലെയും കോട്ടയം മെഡിക്കൽ കോളജിലെയും ചികിത്സ നൽകിയിട്ടും പനിക്ക് ശമനം ഉണ്ടായില്ല. ബുധനാഴ്ച ഉച്ചക്ക് 2.30ഒാടെ മരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മറ്റ് നാലുപേർ കൂടി പനി ബാധിച്ച് മരിച്ചിരുന്നു. ഇതിൽ മാങ്കുളം സ്വദേശി മരണപ്പെട്ടത് എച്ച്1 എൻ1 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുടയത്തൂർ സ്വദേശിനി സന്ധ്യ മരണപ്പെട്ടത് ന്യുമോണിയ ബാധിച്ചും കഞ്ഞിക്കുഴി സ്വദേശി പ്രകാശ്, തട്ടക്കുഴ സ്വദേശി അഭിലാഷ് എന്നിവർ എലിപ്പനി എന്ന് സംശയിക്കുന്നതായും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു. ബുധനാഴ്ച മാത്രം 558 പേർ ജില്ലയിൽ പനി ബാധിച്ച് വിവിധ ഗവ. ആശുപത്രികളിൽ ചികിത്സ തേടിയെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.