വൈക്കം: ഉദയനാപുരം മുറത്തുമൂലയില്‍ പരേതനായ വാസുവിെൻറ ഭാര്യ കമലയെ (63) കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് 3.45നാണ് മരിച്ചനിലയില്‍ കണ്ടത്. പ്രമേഹത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇവർക്ക് കാല്‍മുട്ട് തേയ്മാനത്തെ തുടര്‍ന്ന് നടക്കാനും ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അയല്‍വാസികള്‍ കണ്ടിരുന്നു. മക്കള്‍ വിവാഹിതരായി സമീപം താമസിക്കുന്നുണ്ട്. വൈകീട്ട് മകള്‍ വന്ന് ജനാല വഴി നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ് മറ്റൊരു മകളും എത്തി. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു. മക്കള്‍: സതീഷ്, രജനി, ശ്രീദേവി. ഗൗരി പടം...... KTD58 GAURI 81 തൃക്കൊടിത്താനം: പ്ലാംപറമ്പിൽ പരേതനായ പദ്മനാഭെൻറ ഭാര്യ ഗൗരി (81) നിര്യാതയായി. മക്കൾ: സുശീലൻ, പുഷ്പാകരൻ, രത്നമ്മ, വത്സല, പരേതയായ തങ്കമണി. മരുമക്കൾ: തങ്കമണി, സുജാത, കുഞ്ഞുമോൻ, സോദരൻ, ഷാജി. സംസ്കാരം വ്യാഴാഴ്ച 11ന് കിളിമല പ്ലാപറമ്പിൽ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.