വെള്ളക്കെട്ടിൽ കാൽ തെറ്റിവീണ് മുങ്ങിക്കിടന്ന യുവാവിന് കണ്ടുനിന്ന സ്ത്രീകൾ രക്ഷകരായി

കോട്ടയം: റോഡിലെ വെള്ളക്കെട്ടിൽ കാൽ തെറ്റിവീണ് എഴുന്നേൽക്കാൻ കഴിയാതെ മുങ്ങിക്കിടന്ന യുവാവിനെ അയൽവീട്ടിലെ സ്ത്രീകൾ രക്ഷപ്പെടുത്തി. സി.എൻ.ഐ സ്കൂളിനു സമീപം വാടകക്ക് താമസിക്കുന്ന അനിൽകുമാറാണ് (45) അപകടത്തിൽപെട്ടത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ചാലുകുന്നിന് സമീപത്തെ സി.എൻ.ഐ -കൊച്ചാന റോഡിലെ നാലടിയോളമുള്ള വെള്ളക്കെട്ടിലാണ് യുവാവ് കാൽതെറ്റി വീണത്. കാൽമുട്ടിന് നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്ന അനിൽകുമാർ കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോൾ റോഡിലെ കുഴിയിൽ അറിയാതെ ചാടിയാണ് കമിഴ്ന്നടിച്ചുവീണത്. എഴുന്നേൽക്കാൻ പറ്റാതെ വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴാണ് സംഭവം കണ്ട റോഡരികിലെ പോരുപുഞ്ചയിൽ വീട്ടിലെ ബാങ്ക് ഉദ്യോഗസ്ഥ മായയും ബന്ധുവും സി.എൻ.ഐ സ്കൂൾ അധ്യാപികയുമായ മിനിയും ഓടിയെത്തി രക്ഷാപ്രവർത്തകരായത്. ഇവർക്ക് വെള്ളത്തിൽനിന്ന് ഉയർത്താൻ സാധിക്കാതെ വന്നതിനാൽ സഹായത്തിനായി കുട്ടികളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവർ സമയോചിതമായി പ്രവർത്തിച്ചതാണ് അവശനായി വെള്ളത്തിൽ കിടന്ന ത​െൻറ ജീവൻ തിരിച്ചുകിട്ടാനിടയാക്കിയതെന്ന് അനിൽകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.