വൈക്കം: പനിയെത്തുടർന്ന് ഒന്നരവയസ്സുകാരി മരിച്ചു. കുലശേഖരമംഗലം കള്ളുകടവിൽ പുൽപ്രയിൽ ജോമോൻ- നിമ്യ ദമ്പതികളുടെ മകൾ ജസ്നിയയാണ് മരിച്ചത്. പനിയെത്തുടർന്ന് ഒരാഴ്ചയായി മറവൻതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്ക് ചൊവ്വാഴ്ച രാവിലെ പത്തിന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. താലൂക്കിൽ പനി വ്യാപകമായി പടർന്നുപിടിക്കുകയാണ്. സംസ്കാരം പിന്നീട്. ഏക സഹോദരി: ഇവാനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.