തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

എരുമേലി: പഴയിടം പാലത്തിന് സമീപത്തെ . 40 വയസ്സ് തോന്നിക്കുന്ന പുരുഷ​െൻറ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. പാലത്തിന് സമീപത്ത് കെട്ടിക്കിടന്ന ചപ്പുചവറില്‍ ഉടക്കിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. മൂന്നു ദിവസത്തെ പഴക്കമുണ്ടാകുമെന്ന് പൊലീസ് പറയുന്നു. മണിമല സി.ഐ ടി.ഡി. സുനില്‍ കുമാറി​െൻറ നേതൃത്വത്തില്‍ മണിമല, എരുമേലി പൊലീസ് സംഘവും കാഞ്ഞിരപ്പളളി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം മുക്കൂട്ടുതറക്ക് സമീപത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ജോസഫ് പടം..... KTD73 t.v.joseph ponkunnam പൊന്‍കുന്നം: ടൗണ്‍ ഹാളിന് സമീപം തകടിയേല്‍ വീട്ടില്‍ ടി.വി. ജോസഫ് (കുഞ്ഞച്ചന്‍--78) നിര്യാതനായി. ഭാര്യ: കൂത്രപ്പള്ളി തേവറുകാവില്‍ കുടുംബാംഗം തങ്കമ്മ ജോസഫ്. മക്കള്‍: നൈല്‍ മോള്‍, നൈസ് മോന്‍, നൈസണ്‍. മരുമക്കള്‍: ഐപ് മാത്യു, ജിന്‍സി ജോസഫ്, സാനിയമോള്‍. സംസ്‌കാരം ബുധനാഴ്ച പത്തിന് പൊന്‍കുന്നം സ​െൻറ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.