ബി.​ജെ.​പി നേ​താ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത പൊ​ലീ​സു​കാ​രി​ക്കു​നേ​രെ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്രോ​ശം

--വിഡിയോ വൈറലായി ബുലന്ദ്ശഹർ (ഉത്തർപ്രദേശ്): വേണ്ടത്ര രേഖകളില്ലാതെ യാത്ര ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്ത മുതിർന്ന വനിത പൊലീസ് ഉദ്യോഗസ്ഥക്കുനേരെ പ്രവർത്തകരുടെ ആക്രോശം. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ പൊലീസ് സ്റ്റേഷനിെല സർക്കിൾ ഒാഫിസർ ശ്രേഷ്ഠ ഠാകുറിനോട് ബി.ജെ.പി പ്രവർത്തകർ മോശമായി പെരുമാറുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പ്രവർത്തകരുടെ ആരോപണങ്ങളെ പൊലീസുകാരി സമർഥമായി നേരിടുന്നതും വിഡിയോയിൽ വ്യക്തമാണ്. വാഹന പരിശോധനക്കിടെയാണ് ശ്രേഷ്ഠ ഠാകുർ ബി.ജെ.പി ജില്ല നേതാവായ പ്രമോദ് ലോധിയിൽനിന്ന് പിഴ ഇൗടാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്. മോശമായി പെരുമാറിയതിനാണ് അറസ്റ്റ്. ഇതേതുടർന്ന് സ്റ്റേഷനിലെത്തിയ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ പൊലീസുകാരിയോട് വിശദീകരണം ആവശ്യപ്പെട്ടു. രേഖകളില്ലാത്തതുകൊണ്ടും മോശമായി പെരുമാറിയതുകൊണ്ടുമാണ് അറസ്റ്റ് ചെയ്തതെന്നും ബി.ജെ.പിക്കാരുടെ വാഹനങ്ങൾ പരിശോധിക്കരുത് എന്ന് മുഖ്യമന്ത്രിയുടെ ഉത്തരവ് കിട്ടിയാൽ ഇനി പരിശോധിക്കില്ലെന്നും പൊലീസുകാരി പറഞ്ഞു. പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നവരാണ് നിങ്ങൾ. ബി.ജെ.പി ഗുണ്ടകളെന്ന് ജനങ്ങൾ നിങ്ങളെ ഉടൻ വിളിച്ചുതുടങ്ങും. ഉറക്കമില്ലാതെ കുടുംബത്തെയും വിട്ട് തങ്ങൾ ജോലിെചയ്യുന്നത് തമാശക്കു വേണ്ടിയല്ല. ഇനിയും ബഹളമുണ്ടാക്കിയാൽ ക്രമസമാധാന നില തകർത്തുവെന്ന വകുപ്പുകൂടി ചേർത്ത് കേസെടുക്കുമെന്നും പൊലീസുകാരി പറയുന്നതായി വിഡിയോയിൽ കാണാം. പൊലീസുകാരിയോട് കയർത്തുസംസാരിച്ച ബി.ജെ.പി നേതാക്കൾ അവർക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് സ്റ്റേഷൻ വിട്ടത്. അറസ്റ്റിലായയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴും പ്രവർത്തകർ കോടതിക്കു മുന്നിലെത്തി ബഹളമുണ്ടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.