കാണാതായ ദമ്പതികൾക്കായി തിരച്ചിൽ തുടരുന്നു

േകാട്ടയം: അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി ജലാശയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന തിരച്ചിലി​െൻറ മൂന്നാം ദിനവും സൂചനയൊന്നുമില്ല. തൊടുപുഴ, വൈക്കം വെട്ടിക്കാട്ടുമുക്ക്, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലായിരുന്നു ശനിയാഴ്ച പരിശോധന. തൊടുപുഴയാറ്റിലും മലങ്കര ഡാം പ്രദേശങ്ങളിലുമായിരുന്നു ഇടുക്കിയിലെ തിരച്ചിൽ. വെട്ടിക്കാട്ടുമുക്കിൽ മൂവാറ്റുപുഴയാറ്റിലും തണ്ണീർമുക്കം ബണ്ട് ഭാഗത്ത് വാഹനം നിയന്ത്രണംവിട്ട് കായലിൽ പതിക്കാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങളിലുമായിരുന്നു സി-ഡാക് സംഘവും പൊലീസും പരിശോധന നടത്തിയത്. ജലത്തിനടിയിൽ ഇവർ സഞ്ചരിച്ച വാഹനം മുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ അത്യാധുനിക കാമറ അടക്കം വിവിധ നിരീക്ഷണ സംവിധാനങ്ങളുള്ള സി-ഡാക്കി​െൻറ റിമോട്ട്ലി ഓപറേറ്റഡ് അണ്ടർ വാട്ടർ വെഹിക്കിൾ ഉപയോഗിച്ചാണ് തിരച്ചിൽ. വ്യാഴാഴ്ചയാണ് പരിശോധന തുടങ്ങിയത്. രാത്രി ഭക്ഷണം വാങ്ങാൻ കാറിൽ പോയ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രിൽ ആറിനാണ് കാണാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.