കോട്ടയം: മദ്യലഹരിയിൽ അഴിഞ്ഞാടിയ യുവതി പിടികൂടാനെത്തിയ വനിത പൊലീസിനെ കൈയേറ്റം ചെയ്തു. സംഭവത്തിൽ പാത്താമുട്ടത്ത് വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മേഴ്സി മേരിക്കെതിരെ (36) ചിങ്ങവനം പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 7.30നാണ് സംഭവം. ഇവരുടെ വീട്ടിലേക്ക് ഓട്ടം വന്ന ഓട്ടോയുടെ താക്കോൽ വാങ്ങി ഓട്ടോയുമായി പായുകയായിരുന്നു. ഇതിനിടെ അയൽവാസിയുടെ മതിൽ ഇടിച്ചുതകർത്തു. ചോദ്യം ചെയ്ത അയൽവാസിയെ ചീത്തവിളിച്ചു. തുടർന്ന് വീട്ടുകാരുമായി തർക്കവും ബഹളവുമായി. തുടർന്ന് ചിങ്ങവനം സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ കസ്റ്റഡിയിലെടുക്കാൻ വനിത പൊലീസ് എത്തിയപ്പോൾ കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കയറി. തിരികെ വരാതിരുന്നതിനെത്തുടർന്ന് അന്വേഷിക്കാൻ ചെന്ന വനിത പൊലീസുകാരിയെ കൈയേറ്റം ചെയ്യുകയായിരുന്നു. ജോലി തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് വാഹനം ഒാ ടിച്ചതിനുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.