കോട്ടയം: വീണ്ടും നന്മയുടെ ഗയറിട്ട് ദർശന ഒേട്ടാക്കൂട്ടം. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന രോഗികൾക്ക് സഹായം നൽകി മാതൃക തീർക്കുന്ന കോട്ടയം ശാസ്ത്രി റോഡിലുള്ള ദർശന ഒാേട്ടാ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ കാരുണ്യയാത്ര ഇത്തവണ ഒരു നിർധനകുടുംബത്തിലേക്കാണ്. രണ്ട് പെൺകുട്ടികളടങ്ങുന്ന നിർധനകുടുംബത്തിെൻറ സ്വന്തം വീടെന്ന സ്വപ്നത്തിന് ഇവർ മേൽക്കൂര ചാർത്തി. സ്റ്റാൻഡിൽ ഒേട്ടാ ഒാടിക്കുന്ന പത്ത് ഡ്രൈവർമാർ ചേർന്ന് രൂപംനൽകിയ 'ജീവകാരുണ്യ സഹായനിധി'യുടെ നേതൃത്വത്തിലാണ് ഭവനം നൽകുന്നത്. യാത്രക്കിെട കണ്ടുമുട്ടിയ രണ്ട് പെൺകുട്ടികളുടെ കണ്ണീരൊപ്പാൻ ഇവർ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പായിപ്പാട് പള്ളിച്ചിറ മുളകുടിയിൽ എം.എസ്. പ്രസാദിെൻറ കുടുംബത്തിന് തലചായ്ക്കാൻ ഇടമായി. ഇൗ കുടുംബത്തിെൻറ കഥയറിഞ്ഞ ഒേട്ടാക്കൂട്ടം അന്വേഷിച്ചപ്പോൾ ഇൗ പെൺകുട്ടികളുടെ മാതാപിതാക്കൾ ഗുരുതര രോഗത്തിെൻറ പിടിയിലാണെന്ന് മനസ്സിലാക്കി. ഇവർക്ക് തലചായ്ക്കാനൊരു ഇടം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ഇവർ പ്രസാദിന് വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. ജീവകാരുണ്യനിധിയുടെ നേതൃത്വത്തിൽ പ്രസാദിെൻറ മൂത്തമകൾ പഠിച്ചിരുന്ന കോട്ടയം നവോദയ സ്കൂളുമായി ബന്ധപ്പെട്ടു. ഇവിടത്തെ പൂർവ വദ്യാർഥി സംഘടന നാലരലക്ഷത്തോളം രൂപ സംഭാവന നൽകി. ഒപ്പം സ്കൂൾ പി.ടി.എയും മറ്റ് സംഘടനകളും സഹായവുമായി രംഗത്തെത്തി. ഇത്തരത്തിൽ പലരിൽനിന്ന് ശേഖരിച്ച 8,30,000 രൂപ ഉപയോഗിച്ച് ഇവർക്ക് കറുകച്ചാലിൽ നാലുസെൻറ് സ്ഥലവും വീടും വാങ്ങി. താക്കോൽ ദാനം തിങ്കളാഴ്ച കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം ഒാഡിറ്റോറിയത്തിൽ നടക്കുന്ന സംഘടനയുടെ രണ്ടാം വാർഷിക ചടങ്ങിൽ നടക്കും. ഇതിനൊപ്പം ചികിത്സ സഹായ വിതരണവും നടക്കും. വൈകീട്ട് 5.30ന് വാർഷിത്തിെൻറ ഉദ്ഘാടവും താക്കോൽദാനവും മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. 2015 ജൂലൈയിലാണ് ദർശന അക്കാദമിയുടെ സഹകരണത്തോടെ ഇവർ ജീവകാരുണ്യ സഹായനിധിക്ക് തുടക്കമിട്ടത്. ഇവരുടെ ഒേട്ടായിൽ ഇതിന് പ്രത്യേക ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. ഒരോ ഡ്രൈവർമാരും നിശ്ചിത തുക ഇതിൽ നിക്ഷേപിക്കും. ഇതിനൊപ്പം യാത്രക്കാരും നിക്ഷേപിക്കുന്ന തുക ഉപയോഗിച്ചാണ് കാരുണ്യയാത്ര. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 35 രോഗികൾക്ക് 1,75,000 രൂപയോളം ഇവർ വിതരണം ചെയ്തു. ഭാരവാഹികളൊന്നും ഇതിന് ഇല്ലെന്നതാണ് പ്രത്യേകത. കെ.എസ്. സജിമോൻ, വി.യു. ബൈജു, അജയകുമാർ, പി.ഡി. ദിനീഷ്, വി.പി. രാജു, എൻ.എ. സോണി, ബാബു രാജ്, രാജീവ്, ഷിബു വെട്ടുകുഴി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.