ദേവികുളത്തെ അഡ്വഞ്ചർ അക്കാദമി ദേശീയ നിലവാരത്തിലുള്ള മൗണ്ടനീയറിങ്​ കേന്ദ്രമായി മാറ്റും ^നിയമസഭ സമിതി

ദേവികുളത്തെ അഡ്വഞ്ചർ അക്കാദമി ദേശീയ നിലവാരത്തിലുള്ള മൗണ്ടനീയറിങ് കേന്ദ്രമായി മാറ്റും -നിയമസഭ സമിതി മൂന്നാർ: ദേവികുളത്ത് നാശത്തി​െൻറ വക്കിലുള്ള അഡ്വഞ്ചർ അക്കാദമി ദേശീയ മൗണ്ടനീയറിങ് കേന്ദ്രമായി മാറ്റുന്നതിനു സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് നിയമസഭ സമിതി. ആയിരക്കണക്കിനു കായികതാരങ്ങൾക്ക് പരിശീലനം നൽകുന്ന പഴയമൂന്നാറിലെ ഹൈ ആൾട്ടിട്ട്യൂഡ് ട്രെയിനിങ് സ​െൻറർ നവീകരിക്കുന്നതിനും സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിനുമുള്ള ശിപാർശകൾ റിപ്പോർട്ടിലുണ്ടാകും. അടുത്ത നിയമസഭ സമ്മേളനത്തിൽ റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർക്ക് കൈമാറും. വ്യാഴാഴ്ച രാവിലെ മൂന്നാറിലെത്തിയ നിയമസഭ സമിതി അംഗങ്ങളായ ടി.വി. രാജേഷ് ,എൽദോ എബ്രഹാം എന്നിവർ ദേവികുളത്തെ സാഹസിക കേന്ദ്രവും സ്റ്റേഡിയവും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മൂന്നാറിൽ സാഹസിക പ്രവർത്തനങ്ങൾ നടത്തുന്ന ചൊക്രമുടി, ലോക്കാട് ഗ്യാപ് റോഡ് എന്നിവിടങ്ങളിലും സന്ദർശിച്ചു. ആയിരക്കണക്കിന് സന്ദർശകരെത്തുന്ന മൂന്നാറിൽ സർക്കാർ നേതൃത്വത്തിൽ സാഹസിക കേന്ദ്രമുണ്ടെങ്കിലും മാസങ്ങളായി പ്രവർത്തനം നിലച്ചുകിടക്കുകയാണ്. കോഒാഡിനേറ്റർമാരായി പ്രവർത്തിക്കാൻ അവസരം തൊടുപുഴ: 2017-18 വർഷത്തേക്ക് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ല കോഒാഡിനേറ്റർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ള ഹൈസ്കൂൾ അധ്യാപകർ 28ന് 10.30ന് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. തീയതി ദീർഘിപ്പിച്ചു തൊടുപുഴ: സാേങ്കതിക വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിൽ തൊടുപുഴയിൽ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ നടത്തിവരുന്ന ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 27വരെ ദീർഘിപ്പിച്ചു. ഫോൺ: 9495316416, 04862 255083.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.