പനിക്ക്​ കുറവില്ല; മരണം എട്ടായി

കോട്ടയം: പ്രഖ്യാപനങ്ങൾക്കും അവലോകന യോഗങ്ങൾക്കുമൊപ്പം പനിബാധിതർക്കും കുറവില്ല. വെള്ളിയാഴ്ച പനി ബാധിച്ച് രണ്ടുപേർ മരിച്ചു. ഇതിലൊരു മരണം ഡെങ്കിപ്പനിയെ തുടർന്നാണ്. പനി ബാധിച്ച് കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മരിച്ചപ്പോൾ എലിക്കുളത്ത് വീട്ടമ്മയാണ് ഡെങ്കിപ്പനിയെ തുടർന്ന് മരിച്ചത്. ഇതോടെ ഈ വർഷം ജില്ലയിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. വെള്ളിയാഴ്ച ജില്ലയിൽ 16 പേർ ഡെങ്കിപ്പനിയെത്തുടർച്ച് ചികിത്സ തേടിയപ്പോൾ 1322 പേരാണ് വൈറൽ പനിക്ക് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിനൊപ്പം എലിപ്പനിയും പടരുന്നുണ്ട്. അകലക്കുന്നം പഞ്ചായത്തിൽ രണ്ടു പേരിലും കോട്ടയം നഗരസഭ, ഞീഴൂർ, കങ്ങഴ എന്നിവിടങ്ങളിൽ ഓരോരുത്തരിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മണിമല സ്വദേശിയായ ഒരാളിലാണ് എലിപ്പനി കണ്ടെത്തിയത്. മഴ വീണ്ടും ശക്തിപ്പെട്ടതിനാൽ പനി നിയന്ത്രണാതീതമാകുമെന്നാണു ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നത്. 'കോട്ടയം കോക്കനട്ട്് ഓയിൽ' വിപണിയിലേക്ക് കോട്ടയം: മായം കലരാത്ത വെളിച്ചെണ്ണ 'കോട്ടയം കോക്കനട്ട്് ഓയിൽ' എന്ന പേരിൽ കോക്കനട്ട് െപ്രാഡ്യൂസർ കമ്പനി വിപണിയിൽ എത്തിക്കുന്നു. ഇതിനായി കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിൽ കോട്ടയം കോക്കനട്ട് ഓയിൽ മില്ലും കൊപ്ര ഡ്രയറും ആരംഭിക്കും. ഇവയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് മൂന്നിന് കടനാട് വിസിബ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോക്കനട്ട് ഓയിൽ മില്ലി​െൻറ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. കൊപ്ര ഡ്രയറി​െൻറ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവഹിക്കും. കോക്കനട്ട് ഓയിൽ വിപണന ഉദ്ഘാടനം ആേൻറാ ആൻറണി എം.പി നിർവഹിക്കും. ഓഹരി സർട്ടിഫിക്കറ്റ് വിതരണം റബ്കോ ഡയറക്ടർ വി.എൻ. വാസവൻ നിർവഹിക്കും. കെ.എം. മാണി എം.എൽ.എ അധ്യക്ഷതവഹിക്കും. കോട്ടയം കോക്കനട്ട് െപ്രാഡ്യൂസർ കമ്പനി ചെയർമാൻ പി.സി. മാത്യു, നാളികേര വികസന ബോർഡ് ചെയർമാൻ ഡോ. ഷക്കീൽ അഹമ്മദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.