നീറ്റ്: സംസ്ഥാനത്തിന് അഭിമാനമായി ഡെറിക് ജോസഫ്

കാഞ്ഞിരപ്പള്ളി: നീറ്റ് പരീക്ഷയില്‍ ആനക്കല്ല് സ​െൻറ് ആൻറണീസ് പബ്ലിക് സ്‌കൂളിലെ ഡെറിക് ജോസഫിന് ദേശീയതലത്തില്‍ ആറാം റാങ്കും കേരള റീജനില്‍ ഒന്നാം റാങ്കും. പതിനൊന്നരലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ എഴുതിയത്. അഖിലേന്ത്യതലത്തില്‍ നടന്ന എയിംസ്, ജിപ്‌മെര്‍, കെ.വി.പി.വൈ പരീക്ഷകളിലും ഡെറിക് ജോസഫ് ഉന്നതവിജയം നേടിയിരുന്നു. എയിംസ് പ്രവേശന പരീക്ഷയില്‍ 16ാം റാങ്കും ജിപ്‌മെര്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 17ാം റാങ്കും കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ദേശീയ പരീക്ഷയില്‍ ഒന്നാം റാങ്കും നേടിയിരുന്നു. സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാറായ കണ്ണൂര്‍ ഇരിട്ടി മാമ്മൂട്ടില്‍ എം.ഡി ജോസഫി​െൻറയും ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവി​െൻറയും മകനാണ് ഡെറിക്. ആനക്കല്ല് സ​െൻറ് ആൻറണീസ് പബ്ലിക് സ്‌കൂളിലെ പൂര്‍വ വിദ്യാർഥികളായ ഡേവിഡ് ജോസഫ് (കോഴിക്കോട് മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാർഥി), ജെറാള്‍ഡ് ജോസഫ് (കോഴിക്കോട് എന്‍.ഐ.ടി എൻജിനീയറിങ് വിദ്യാർഥി) എന്നിവരാണ് സഹോദരങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.