കലയും സാഹിത്യവും ഒത്തുചേരുന്ന മൺസൂൺ ആർട്ട്​ ഫെസ്​റ്റ്​ നാളെ മുതൽ

കോട്ടയം: ചിത്രകലയും സാഹിത്യവും സമന്വയിക്കുന്ന മൺസൂൺ ആർട്ട് ഫെസ്റ്റിനായി കോട്ടയം ഒരുങ്ങുന്നു. ബെഞ്ചമിന്‍ ബെയ്‌ലി ഫൗണ്ടേഷൻ ആഭിമുഖ്യത്തില്‍ ഡി.സി ബുക്‌സി​െൻറയും കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെ ശനിയാഴ്ച മുതൽ ജൂലൈ രണ്ടുവരെയാണ് ഫെസ്റ്റ്. കോട്ടയം പബ്ലിക് ലൈബ്രറി, ലളിതകല അക്കാദമി ആര്‍ട്ട് ഗാലറി, ഐതിഹ്യ ആര്‍ട്ട് ഗാലറി എന്നിവയാണ് വേദികൾ. ഫെസ്റ്റി​െൻറ ഭാഗമായി ചിത്ര--ശില്‍പ പ്രദര്‍ശനം, സി.വി. ബാലകൃഷ്ണ​െൻറ എഴുത്തി​െൻറ 50ാം വാര്‍ഷികാഘോഷം, സെമിനാർ, ചലച്ചിത്രപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, നാടകം തുടങ്ങിയവ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മണ്‍സൂണ്‍ ഫെസ്റ്റി​െൻറയും ചിത്ര--ശില്‍പ പ്രദര്‍ശനത്തി​െൻറയും ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാല്‍ നിര്‍വഹിക്കും. പബ്ലിക് ലൈബ്രറി വൈസ് പ്രസിഡൻറ് മാടവന ബാലകൃഷ്ണപിള്ള അധ്യക്ഷതവഹിക്കും. കേരളത്തിലെ 70 ചിത്രകാരന്മാരും ശിൽപികളും ചിത്ര-ശിൽപ പ്രദർശനത്തിൽ പെങ്കടുക്കും. 26 മുതല്‍ 30വരെ ലളിതകല അക്കാദമിയുടെ ശേഖരത്തിലുള്ള ഡോക്യുമ​െൻററി/ഫീച്ചര്‍ ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. 25ന് രാവിലെ 10ന് കോട്ടയം പബ്ലിക് ലൈബ്രറി മിനിഓഡിറ്റോറിയത്തില്‍ ചിത്രകല സെമിനാർ നടക്കും. 26 മുതല്‍ 30വരെ ഇവിടെ ചലച്ചിത്രോത്സവവും നടക്കും. 27ന് വൈകീട്ട് 4.30ന് ചിത്രകാരന്‍ മോഹന്‍ ചാലാട് അനുസ്മരണ പ്രഭാഷണമുണ്ടാവും. ജൂലൈ ഒന്നിന് രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ പബ്ലിക് ലൈബ്രറി ഹാളില്‍ സി.വി. ബാലകൃഷ്ണന്‍ രചിച്ച മുഴുവന്‍ പുസ്തകങ്ങളുടെയും പ്രദര്‍ശനം നടക്കും. പബ്ലിക് ലൈബ്രറിയുടെ അക്ഷരശില്‍പ മൈതാനിയില്‍ വൈകീട്ട് ആറു മുതല്‍ 'ആയുസ്സി​െൻറ പുസ്തകം' നാടകാവിഷ്‌കാരവുമുണ്ടാകും. ബെഞ്ചമിന്‍ ബെയ്‌ലി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ബാബു ചെറിയാന്‍, മണ്‍സൂര്‍ ആര്‍ട്ട് ഫെസ്റ്റ് ചിത്ര-ശില്‍പ പ്രദര്‍ശനം ക്യൂറേറ്റര്‍ ടി.ആര്‍. ഉദയകുമാര്‍, ആര്‍ട്ടിസ്റ്റ് വി.എസ്. മധു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.