സഹോദരിയുടെ അഭിവാദ്യം കുമളി: ഒരു ജന്മം മുഴുവൻ കാടിനുവേണ്ടി സമർപ്പിച്ച വനപാലകരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട താടിക്കണ്ണന് കണ്ണീരോടെ വിട. പെരിയാർ കടുവ സേങ്കതത്തിൽ വിശ്രമമില്ലാതെ 35 വർഷത്തിലധികം സേവനം അനുഷ്ഠിച്ച വാച്ചർ കണ്ണനെ അവസാനമായി ഒരു നോക്കുകാണാൻ ജനം ഒഴുകിയെത്തുകയായിരുന്നു. ആശുപത്രി നടപടി പൂർത്തിയാക്കി വിലാപയാത്രയായാണ് മൃതദേഹം ആനവാച്ചാൽ വനശ്രീയിൽ പൊതുദർശനത്തിനുവെച്ചത്. പെരിയാർ കടുവ സേങ്കതത്തിെൻറ ഫീൽഡ് ഡയറക്ടർ അമിത് മല്ലിക്കിെൻറ നേതൃത്വത്തിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വനപാലകർ അഭിവാദ്യമർപ്പിച്ചു. മൂന്നര പതിറ്റാണ്ടിനിടെ കണ്ണനൊപ്പം കാട്ടിൽ ചെലവിട്ട ഉദ്യോഗസ്ഥർ, വൈൽഡ് ലൈഫ് ഫോേട്ടാഗ്രാഫർമാർ, റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവരാണ് മൃതദേഹം ഒരുനോക്ക് കാണാനായി വനശ്രീയിലും ആശുപത്രിയിലും എത്തിയത്. നടന്നുതീർത്ത കാടിെൻറ ഒാരം ചേർന്നുള്ള ആദിവാസി കോളനിയിലാണ് വൈകീട്ട് കണ്ണെൻറ മൃതദേഹം സംസ്കരിച്ചത്. 'കാട്ടിലെ ജീവിതത്തിനിടയിൽ നാട്ടിൽ സൃഷ്ടിച്ച സൗഹൃദങ്ങൾക്കും സ്നേഹത്തിനും പകരമായി ഇൗ അഭിവാദ്യം നിനക്കിരിക്കെട്ട' എന്ന് പറഞ്ഞ് സഹോദരി സരസു അഭിവാദ്യം നൽകിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ ഇൗറനണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.