മൂലമറ്റം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് . തിരുവനന്തപുരം കടയ്ക്കാവൂർ സുജൽ ഭവനിൽ അനിൽകുമാറിെൻറ മകൻ അർജുനാണ് (22) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30യോടെ സുഹൃത്തുക്കളോടൊപ്പം കാഞ്ഞാർ തീം പാർക്കിലെ കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെ അനിൽകുമാർ ജലാശയത്തിന് കുറുകെ നീന്തിയെങ്കിലും മറുകര എത്തുന്നതിന് മുമ്പ് വെള്ളത്തിൽ താഴ്ന്നുപോകുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് 25 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിൽ അർജുനെ കരയിലെത്തിക്കുകയായിരുന്നു. ഉടൻ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് ടെക്‌നോപാർക്കിലെ ജീവനക്കാരനായ അർജുൻ തന്നോടൊപ്പം ജോലി ചെയ്യുന്ന അറക്കുളം കാവുംപടി മാടപ്പറമ്പിൽ ജിനുവിെൻറ വീട്ടിൽ രാവിലെ എത്തിയതാണ്. തുടർന്ന് ഉച്ചകഴിഞ്ഞ് സുഹൃത്തുക്കളുമായി തീം പാർക്കിലെത്തുകയായിരുന്നു. മൃതദേഹം മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻററിലെ മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.