കന്നുകാലി വിൽപന നിയന്ത്രണം; വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് മാർച്ച്​

തൊടുപുഴ: ദലിത് നേതാവിനെ മുന്നില്‍ നിര്‍ത്തി രാജ്യമൊട്ടാകെ മോദി സര്‍ക്കാറി​െൻറ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാനാണ് എൻ.ഡി.എ സർക്കാറി​െൻറ ശ്രമമെന്ന് എൽ.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.കെ. ശിവരാമന്‍ പറഞ്ഞു. കന്നുകാലി വില്‍പനയും കശാപ്പും വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൊടുപുഴ ആർ.എം.എസ് ഓഫിസിന് മുന്നിലേക്ക് എൽ.ഡി.എഫ് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. കെ. സലിം കുമാര്‍, പി.പി. ജോയി, വി.ആര്‍. പ്രമോദ്, പി.ജി. വിജയന്‍, വി.വി. മത്തായി, മുഹമ്മദ് ഫൈസല്‍, ഷാജി തെങ്ങുംപിള്ളില്‍, പി.പി. അനില്‍ കുമാര്‍, ഷാഹിര്‍ തെങ്ങുംതടത്തില്‍, അജിത്കുമാര്‍, കെ.എല്‍. ജോസഫ്, എം. മനോജ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. അടിമാലിയില്‍ സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയില്‍ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഏലപ്പാറയിൽ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്ത് സി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം പി.എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്തു. പുരയിടത്തിലെ ചന്ദനമരം വെട്ടിക്കടത്താൻ ശ്രമം കട്ടപ്പന: ഇരട്ടയാറ്റിൽ പുരയിടത്തിലെ ചന്ദനമരം വെട്ടിക്കടത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം വനംവകുപ്പ് തടഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ഇരട്ടയാർ ചേലക്കവലയിലെ പുരയിടത്തിൽനിന്ന് ഉടമ ചന്ദനമരം വെട്ടിക്കടത്തിയത്. ഉടൻ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ തടി പിടിച്ചെടുക്കുകയും സ്ഥലമുടമക്കെതിരെ കേസെടുക്കുകയും ചെയ്തു. എസ്.എഫ്.ഐ പ്രതിഷേധം; അഭിമുഖം അലങ്കോലമായി തൊടുപുഴ: ഗവ.വി.എച്ച്.എസ്.എസിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ നടത്തിയ ഇൻറർവ്യൂ എസ്.എഫ്.ഐ പ്രവർത്തകർ അലങ്കോലമാക്കി. വ്യാഴാഴ്ച രാവിലെ പത്തിനാണ് ഇൻറർവ്യൂ ആരംഭിച്ചത്. കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് അധ്യാപകർ, അഗ്രികൾച്ചറൽ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്കായിരുന്നു ഇൻറർവ്യൂ. പതിനഞ്ചോളം പേരാണ് ഇൻറർവ്യൂവിന് എത്തിയത്. ഇൻറർവ്യൂ നടക്കുന്നതിനിടെ ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഓഫിസിലേക്ക് എത്തുകയായിരുന്നു. ഇൻറർവ്യൂ അഴിമതിയാണെന്നും ഇഷ്ടക്കാരെ നിയമിക്കാനാണെന്നും ആരോപിച്ചാണ് ഇവർ എത്തിയത്. ബഹളത്തെ തുടർന്ന് ഇൻറർവ്യൂ അടുത്ത ആഴ്ചത്തേക്ക് മാറ്റി. ഇൻറർവ്യൂവിന് പ്രിൻസിപ്പലിനെ കൂടാതെ പി.ടി.എ പ്രസിഡൻറും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള വിദഗ്ധരും ഉണ്ടായിരുന്നതായി പ്രിൻസിപ്പൽ ഷാജു തോമസ് പറഞ്ഞു. നഗരസഭ അധ്യക്ഷയെ ക്ഷണിച്ചിരുന്നെങ്കിലും അസൗകര്യം കാരണം വന്നിരുന്നില്ല. ഈ വിവരം വിദ്യാഭ്യാസ വകുപ്പിലെ മേലധികാരികളെ അറിയിച്ചിരുന്നു. ഇൻറർവ്യൂ നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ, സർക്കാർ സ്‌കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡേൻറാ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയോ ഉണ്ടാകണമെന്നാണ് ചട്ടമെന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ടിനു തങ്കച്ചൻ പറഞ്ഞു. ഇവർക്ക് വരാൻ സാധിച്ചില്ലെങ്കിൽ ഒരു കൗൺസിലർ ഉണ്ടാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.