കോട്ടയം റെയിൽവേ സ്റ്റേഷൻ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ്-എം ട്രെയിൻ തടയൽ സമരം, ഉദ്ഘാടനം കെ.എം. മാണി -രാവിലെ 10.00 കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: പകർച്ചവ്യാധി നിയന്ത്രണം അവലോകന യോഗം -മന്ത്രി കെ. രാജു -രാവിലെ 11.00 അതിരമ്പുഴ എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഒാഫ് കെമിക്കൽ സയൻസസ് ഒാഡിറ്റോറിയം: സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ എറുഡൈറ്റ് പ്രഭാഷണപരമ്പരക്ക് തുടക്കം -ഉച്ച.1.30 മർദനം: രണ്ടുപേർക്കെതിരെ കേസ് കോട്ടയം: എക്സൈസിന് കഞ്ചാവ് വിൽപന ഒറ്റിക്കൊടുെത്തന്ന് ആരോപിച്ച് തിരുവാതുക്കൽ പൂത്തറയിൽ അനിൽകുമാറിനെ മർദിച്ച കേസിൽ രണ്ടുപേർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. കൈകൊണ്ടും ഹെൽമറ്റു കൊണ്ടും അടിച്ചതിനാണ് കേസ്. ബുധനാഴ്ച രാത്രി തിരുവാതുക്കൽ പാലത്തിനുസമീപം പള്ളിക്കോണം റോഡിലായിരുന്നു സംഭവം. തിരുവാതുക്കലിലെ പുരയിടത്തിൽ സ്ഥിരമായി ഒരുസംഘം യുവാക്കൾ തമ്പടിച്ച് കഞ്ചാവ് വലിക്കുന്നതായി വിവരം ലഭിച്ചിരുന്നു. പൊലീസ് പലവട്ടം എത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ബുധനാഴ്ച എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി താഴത്തങ്ങാടി വലിയപറമ്പിൽ വിശാഖിനെ (24) പിടികൂടിയിരുന്നു. ഇത് സമീപവാസികൾ ഒറ്റിയതാണെന്ന് ആരോപിച്ച് സംഘത്തിൽപെട്ടവർ അനിൽകുമാറിനെ ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.