കോട്ടയം: ഭയക്കേണ്ടതില്ലെന്ന് സർക്കാറും ആരോഗ്യവകുപ്പും ആവർത്തിച്ച് വ്യക്തമാക്കുേമ്പാഴും പനി നിയന്ത്രണാതീതമായി പടരുന്നു. ഈ സീസണിൽ ആദ്യമായി ബുധനാഴ്ച പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം 1000 കടന്നു. 1027പേരാണ് പനി ബാധിച്ചു ചികിത്സ തേടിയത്. ബുധനാഴ്ച ജില്ലയിൽ ആറുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒമ്പതു പേർ ഡെങ്കിപ്പനി സംശയത്തെത്തുടർന്നു ചികിത്സ തേടിയിട്ടുണ്ട്. ശരാശരി 800--900 പേർ പനി ബാധിച്ച് ചികിത്സ തേടിയിരുന്ന സ്ഥാനത്താണ് 1027 പേർ എത്തിയത്. ഒരാളിൽ എലിപ്പനിയും ഒമ്പതുപേരിൽ ചിക്കൻ പോക്സും സ്ഥിരീകരിച്ചു. ഉദയനാപുരം പഞ്ചായത്തിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. വാഴൂർ, തീക്കോയി, ഈരാറ്റുപേട്ട, കാണക്കാരി എന്നിവിടങ്ങളിൽ ഓരോരുത്തരിലും മണിമലയിൽ രണ്ടു പേരിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പുതുപ്പള്ളി, മുണ്ടക്കയം, പള്ളിക്കത്തോട്, മാടപ്പള്ളി, മുത്തോലി, തൃക്കൊടിത്താനം, എലിക്കുളം, കങ്ങഴ, വെള്ളൂർ എന്നിവിടങ്ങളിലാണ് ചിക്കൻ പോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം വയറിളക്ക രോഗങ്ങളും പടരുകയാണ്. ബുധനാഴ്ച 107 പേർ വയറിളക്ക രോഗങ്ങളെത്തുടർന്ന് ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.