കണ്ണൻ, കൊടുംകാടി​െൻറ കാവൽക്കാരൻ

കുമളി: ജീവിതകാലം മുഴുവൻ പെരിയാർ കടുവ സേങ്കതത്തിനായി നീക്കിവെച്ച കണ്ണൻ, ഒടുവിൽ കാട്ടിനുള്ളിൽ തന്നെ ജീവിതത്തോട് വിടവാങ്ങി. പെരിയാർ വന്യജീവി സേങ്കതത്തി​െൻറ ഒാരോ സ്പന്ദനവും സ്വന്തം നെഞ്ചോട് ചേർത്തുവെച്ച പകരക്കാരനില്ലാത്ത വനം സംരക്ഷകനായിരുന്നു കുമളി മന്നാക്കുടി ഗേറ്റിങ്കൽ ജി. കണ്ണൻ (54). ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം. ദിവസ വേതന ജീവനക്കാരനായി 35 വർഷം പെരിയാർ കടുവ സേങ്കതത്തി​െൻറ മുക്കുംമൂലയിലും കയറി ഇറങ്ങി നടന്ന കണ്ണനെ രണ്ടുവർഷം മുമ്പാണ് കാക്കി കുപ്പായം നൽകി സർക്കാർ ജോലിയിൽ സ്ഥിരപ്പെടുത്തിയത്. ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്ന കാക്കി കുപ്പായം അണിഞ്ഞ് തന്നെയായിരുന്നു കണ്ണ​െൻറ അവസാന നിമിഷങ്ങളും. ബുധനാഴ്ച തോറുമുള്ള പതിവ് ഡ്യൂട്ടി മാറ്റത്തി​െൻറ ഭാഗമായി ഉൾവനത്തിലെ പച്ചക്കാട്ടുനിന്ന് കുമളിയിലേക്ക് വരുകയായിരുന്നു കണ്ണനും സഹായി മനുവും. ഉൾവനത്തിലെ സ്വാമിയാർ ഒാട ഭാഗത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയുമായിരുന്നു. വനപാലകർ സ്പീഡ് ബോട്ടുമായെത്തിയാണ് മൃതദേഹം തേക്കടിയിലെത്തിച്ചത്. പെരിയാർ കടുവ സേങ്കതത്തി​െൻറ ചരിത്രം കണ്ണന് മുമ്പും ശേഷവും എന്നിങ്ങനെ തരംതിരിക്കാൻ കഴിയുംവിധം കടുവ സേങ്കതവുമായി ചേർന്നതായിരുന്നു കണ്ണ​െൻറ ജീവിതം. വനത്തിനുള്ളിൽ കണ്ണ​െൻറ അറിവിൽപെടാത്ത സ്ഥലമോ വഴികളോ ജീവികളോ ഇല്ലെന്ന് ഏവരും സമ്മതിക്കും. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ മുഴുവൻ വി.െഎ.പികൾക്കും നാട്ടുകാർക്കും കാട്ടിനുള്ളിലെ വഴികാട്ടിയായിരുന്നു കണ്ണൻ. തേക്കടി ബോട്ട് ദുരന്തമുണ്ടായ വേളയിൽ സ്വന്തം ജീവൻ പണയംവെച്ചായിരുന്നു കണ്ണ​െൻറ രക്ഷാപ്രവർത്തനങ്ങൾ. അറിവും സ്നേഹവും വാരിക്കോരി നൽകുന്നതിനൊപ്പം കാട്ടിനുള്ളിലെത്തുന്നവരുടെ സുരക്ഷയുടെ പ്രതീകം കൂടിയായിരുന്നു കണ്ണൻ. 1996 മുതൽ പുരസ്കാരങ്ങൾ തേടിയെത്തിയ കണ്ണനെ വിവിധ എൻ.ജി.ഒകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം പുരസ്കാരങ്ങൾ നൽകി ആദരിച്ചു. 2011ൽ ഗ്രീൻ ഇന്ത്യൻ ബെസ്റ്റ് വാച്ചർ പുരസ്കാരം, ഇതേ വർഷം തിരുവനന്തപുരത്ത് മാധവൻപിള്ള ഫൗണ്ടേഷൻ പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. പെരിയാർ കടുവ സേങ്കതത്തെ ഇന്നത്തെ രീതിയിലേക്ക് വളർത്തിയെടുക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ച കണ്ണനെപ്പറ്റി 'ലൈഫ് ഫോർ ലൈവ്സ്' ഉൾെപ്പടെ നിരവധി ഡോക്യുമ​െൻററികൾ, ഫീച്ചറുകൾ എന്നിവയും ഉണ്ടായി. നാല് പതിറ്റാണ്ടോളം കാടി​െൻറ സ്പന്ദനമായി നിലകൊണ്ട ജി. കണ്ണൻ എന്ന താടിക്കണ്ണൻ വിടവാങ്ങുേമ്പാൾ പെരിയാറിന് ഇത് തീരാനഷ്ടമാണ്. ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ ഇന്ത്യയിലെത്തിയപ്പോൾ അരികെ വിളിച്ചുനിർത്തി ആദരിച്ചവരിൽ കണ്ണനുമുണ്ടായിരുന്നു. ഫോേട്ടാ ക്യാപ്ഷൻ TDG1 കണ്ണൻ ഡ്യൂട്ടിക്കിടെ തേക്കടി തടാകത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.