മാധ്യമപ്രവർത്തകരെ വീട്ടുകാർ തടഞ്ഞുവെച്ചു കൊച്ചി: ഉത്തരേന്ത്യക്കാരെൻറ വീട്ടിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപയുടെ ആനക്കൊമ്പും ചന്ദനവും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ശിങ്കാരി മാനിെൻറ കൊമ്പും 18 ലിറ്ററോളം വിദേശ മദ്യവും കണ്ടെത്തി. മദ്യക്കുപ്പികൾ എക്സൈസിനു കൈമാറി. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനിൽ മനീഷ് കുമാർ ഗുപ്തയുടെ വീട്ടിലാണ് വനം വകുപ്പും ഫ്ലയിങ് സ്ക്വാഡും വൈൽഡ് രെൻറ വീട്ടിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപയുടെ ആനക്കൊമ്പും ചന്ദനവും വനം വകുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ശിങ്കാരി മാനിെൻറ കൊമ്പും 18 ലിറ്ററോളം വിദേശ മദ്യവും കണ്ടെത്തി. മദ്യക്കുപ്പികൾ എക്സൈസിന് കൈമാറി. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനിൽ മനീഷ് കുമാർ ഗുപ്തയുടെ വീട്ടിലാണ് വനം വകുപ്പും ഫ്ലയിങ് സ്ക്വാഡും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് റെയ്ഡ് നടത്തി ഇവ പിടിച്ചെടുത്തത്. ഇന്നലെ രാത്രി എേട്ടാടെയായിരുന്നു പരിശോധന. അങ്കമാലി സ്വദേശി ജോസിെൻറ ആനയുടെ രണ്ടു കൊമ്പുകളാണ് കണ്ടെത്തിയത്. 56 വയസ്സള്ള ആനയുടേതാണ് കൊമ്പ്. ഇത് കൈവശം വെക്കാൻ മനീഷ് ഗുപ്തക്ക് അനുമതി ലഭിച്ചിട്ടില്ല. മറയൂരിൽനിന്ന് എത്തിച്ചതാണ് ചന്ദനമുട്ടികൾ. ഇതിന് അഞ്ചു കിലോയിലേറെ തൂക്കം വരും. ഉത്തരേന്ത്യയിൽ കാണുന്ന കൃഷ്ണമൃഗമൃഗത്തിൻറ കൊമ്പും ഇയാൾ എന്തിനു സൂക്ഷിച്ചു എന്നത് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. ആനക്കൊമ്പ് വിൽപനയിൽ ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ കണ്ണികൾ ഉണ്ടോ എന്നതും അന്വേഷിക്കുന്നു. മനീഷ് ഗുപ്ത കോയമ്പത്തൂരിലാണെന്നാണ് വിവരം. ഇയാളുടെ ഭാര്യയും പിതാവും മാത്രമേ വീട്ടിലുള്ളൂ. അനധികൃതമായി ആനക്കൊമ്പും മറ്റും സൂക്ഷിച്ചതിന് മനീഷ് ഗുപ്തയുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക സ്രോതസ്സടക്കമുള്ള വിവരങ്ങൾ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനിടെ വാർത്ത റിപ്പോർട്ട് െചയ്യാനെത്തിയ മാധ്യമപ്രവർത്തകരെ വീട്ടിനുള്ളിൽ കുടുംബാംഗങ്ങൾ തടഞ്ഞുെവച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് മാധ്യമപ്രവർത്തകെര മോചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.