കോട്ടയം: എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷകളിൽ ഇക്കുറി ജില്ല. പട്ടികവർഗ വിഭാഗത്തിൽ സസ്ഥാനതലത്തിൽ ഒന്നാം റാങ്കും ജനറൽ വിഭാഗത്തിൽ രണ്ടും മൂന്നും നാലും ആറും പത്തും ഉൾെപ്പടെ ആദ്യ പത്ത് റാങ്കുകളിൽ അഞ്ചും കോട്ടയത്തിനാണ്. ആദ്യ നൂറു റാങ്കുകളിൽ ജില്ലക്ക് 20 റാങ്കുണ്ട്. വിജയ ശതമാനത്തിലും റാങ്കുകളുടെ കാര്യത്തിലും ഇത്തവണ കോട്ടയം മറ്റ് ജില്ലകളെ അപേക്ഷിച്ച് മുന്നിലെത്തി. തൊട്ടടുത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളാണ്. ഇത്തവണ യോഗ്യത നേടിയ ആദ്യ 1000 പേരിൽ 87 പേരും കോട്ടയത്തുനിന്നുള്ള വിദ്യാർഥികളാണ്. മൊത്തം യോഗ്യത നേടിയ 61,716 പേരിൽ 3585 പേരും കോട്ടയം ജില്ലയിൽനിന്നാണെന്നതും ശ്രദ്ധേയമായി. ഫാർമസി എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്കും കോട്ടയത്തിന് ലഭിച്ചു. ഇത്തവണ കോട്ടയത്ത് ലഭിച്ച റാങ്കുകളിൽ മൂന്നെണ്ണം ഇതര സംസ്ഥാനക്കാരായ വിദ്യാർഥികൾക്കാണെന്ന പ്രത്യേകതയും ഉണ്ട്. കോട്ടയം വടവാതൂർ ജവഹർ നവോദയ വിദ്യാലയം നാല് റാങ്ക് നേടിയപ്പോൾ പ്രശസ്ത എൻട്രൻസ് സ്ഥാപനമായ പാല ബ്രില്യൻറും മാന്നാനം കെ.ഇ സ്കൂളും സംയുക്തമായി നടത്തുന്ന കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ സ്പെഷൽ ബാച്ചിനാണ് രണ്ടാം റാങ്ക്. റാങ്കുകാരിൽ അധികവും സംസ്ഥാന സിലബസിൽനിന്നുള്ളവരുമാണ്. മാന്നാനം കെ.ഇ സ്കൂളിലെ വേദാന്ത് പ്രകാശ് ഷേണായിക്കാണ് രണ്ടാം റാങ്ക്. കഴിഞ്ഞ ജെ.ഇ.ഇ മെയിൻ -അഡ്വാൻസ് പരീക്ഷകളിലും വേദാന്ത് മികച്ച വിജയം നേടിയിരുന്നു. അഖിലേന്ത്യ റാങ്ക് 98 നേടിയ വേദാന്തിന് മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിലെ ബി.ഡിസൈൻ പരീക്ഷയിലും ഉന്നത വിജയം ലഭിച്ചു. മുംബൈ െഎ.െഎ.ടിയിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ കോഴ്സിൽ ചേരാണ് താൽപര്യം. മൂന്നാം റാങ്ക് നേടിയ കോട്ടയം നവോദയ വിദ്യാലയത്തിലെ അഭിലാഷ് ഖർ ഒഡിഷയിലെ കർഷക ദമ്പതികളുടെ മകനാണ്. ആറാം റാങ്ക് നേടിയ പ്രശാന്ത് ശിശോഭിയ പടിഞ്ഞാറൻ യു.പി സ്വദേശിയും പത്താം റാങ്ക് നേടിയ സത്യപ്രഭ നായിക് ഒഡിഷക്കാരനുമാണ്. ഫാർമസിയിൽ രണ്ടാം റാങ്ക് നേടിയ സുധീപ് മാജി ബംഗാൾ സ്വദേശിയാണ്. എൻജിനീയറിങ്ങിൽ നാലാം റാങ്ക് നേടിയ ആനന്ദ് ജോർജ് പാല കിഴതടിയൂർ മുതുകാട്ടിൽ ജോർജിെൻറ മകനാണ്. മദ്രാസ് െഎ.െഎ.ടിയിൽ ചേരാനാണ് തീരുമാനം. പാലാ ബ്രില്യൻറ് സ്റ്റഡി സെൻററും പാലാ ചാവറ സ്കൂളും സംയുക്തമായി നടത്തുന്ന സ്പെഷൽ ബാച്ചിലായിരുന്നു പ്ലസ് ടു പഠനം. പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്കിനർഹനായ ജിതിൻ ജോർജ് കോട്ടയം മേലുകാവ് സ്വദേശിയാണ്. മുൻവർഷത്തേക്കാളും ഇത്തവണ റാങ്കുകാരുടെ എണ്ണത്തിലും െഎ.െഎ.ടി-എയിംസ് പ്രവേശനത്തിനുള്ള വിദ്യാർഥികളുെട എണ്ണത്തിലും ജില്ലയിൽ വർധനയുണ്ട്. സി.എ.എം. കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.