പാലാ: കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ നാലാം റാങ്ക് ലഭിച്ച പാലാ ചെത്തിമറ്റം മുതുകാട്ടിൽ ആനന്ദ് ജോർജിന് ഐ.ഐ.ടി മോഹം. ജെ.ഇ അഡ്വാൻസ് പരീക്ഷയിലും ഉയർന്ന റാങ്ക് ലഭിച്ചതിനാൽ മദ്രാസ് ഐ.ഐ.ടിയിൽ ചേർന്ന് പഠിക്കണമെന്ന ആഗ്രഹം സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആനന്ദ് ജോർജ്. പത്താം ക്ലാസിലും 12ാം ക്ലാസിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് വിജയം. ഭരണങ്ങാനം അൽഫോൻസ െറസിഡൻഷ്യൽ സ്കൂളിലാണ് പത്താം ക്ലാസ് പഠിച്ചത്. പാലാ ചാവറ പബ്ലിക് സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. പിതാവ് ജോർജ് മസ്കതിൽ ജോലിക്കാരനാണ്. മാതാവ്: ലാലി. സഹോദരി: അന്ന ജോർജ് തൊടുപുഴ ന്യൂമാൻ കോളജ് െലക്ചററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.