പൊന്‍കുന്നത്ത് റോഡരികില്‍ മയിൽ ചത്തനിലയില്‍

പൊന്‍കുന്നം: കൊല്ലം--തേനി ദേശീയപാതയില്‍ പൊന്‍കുന്നത്ത് റോഡരികില്‍ മയിലിനെ ചത്തനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 8.30ഓടെ പൊന്‍കുന്നം ശാന്തിനികേതന്‍ ആശുപത്രിക്ക് സമീപമാണ് മയിലിനെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് പുല്ലിനിടയില്‍നിന്ന് ചത്ത മയിലിനെ പുറത്തെടുത്തത്. ഏതോ വാഹനം ഇടിച്ച് മയില്‍ തെറിച്ചു പോയതാകാമെന്ന് കരുതുന്നു. പത്തു കിലോയോളം വരുന്ന മയിലാണ് ചത്തത്. പൊലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പ്ലാച്ചേരിയില്‍നിന്ന് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മയിലിനെ കൈമാറി. നിർമാണം പൂർത്തിയായിട്ടും പൊതുശുചിമുറികൾ തുറന്നുകൊടുക്കുന്നില്ല കടുത്തുരുത്തി: ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയായിട്ടും ശുചിമുറികൾ തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം. പെരുവ മാർക്കറ്റ് നവീകരണത്തി​െൻറ ഭാഗമായി എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 28 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ബസ് സ്റ്റാൻഡിൽ ആധുനിക നിലവാരത്തിൽ പണിത ശുചിമുറിയുടെ എല്ലാ ജോലികളും തീർന്നിട്ടും തുറന്നുകൊടുക്കാത്തതുമൂലം സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന വാഹനൈഡ്രവർമാർ പ്രാഥമികാവശ്യം നിറവേറ്റാൻ സമീപ വീടുകളെയാണ് ആശ്രയിക്കുന്നത്. നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അയ്യങ്കാളി ചരമദിനാചരണം നടത്തി കടുത്തുരുത്തി: അംബേദ്കർ സംസ്കാരികവേദിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 76ാമത് ചരമദിനാചരണം നടത്തി. പ്രസിഡൻറ് പി.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സണ്ണി കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. പി.ആർ. സോമൻ, മാത്യു ഡേവിഡ്, പി.കെ. കുമാരൻ, അശ്വതി ആവ്വയാർ, രതീഷ് എഴുമാന്തുരുത്ത്, ജീനിഷ് ജോൺ, എം.എം. ചാക്കോ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.