തിടനാട് ടൗണില്‍ പുതിയ പാലത്തിന് അനുമതി -പി.സി. ജോര്‍ജ് ഈരാറ്റുപേട്ട: തിടനാട് ടൗണിലെ പാലം വീതികൂട്ടി പുനര്‍നിർമിക്കാന്‍ അനുമതി ലഭിച്ചതായി പി.സി. ജോര്‍ജ് എം.എല്‍.എ അറിയിച്ചു. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിർമാണ ഭാഗമായി തന്നെ പാലം പുനര്‍നിർമിക്കാനാണ് ലക്ഷ്യം. തിടനാട് ടൗണിലെ നിലവിലുള്ള പാലം വീതികുറഞ്ഞതും കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ യോഗ്യവുമല്ലാത്ത സാഹചര്യത്തില്‍ എം.എല്‍.എ മന്ത്രി ജി. സുധാകരന് നല്‍കിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ പാലത്തിന് അനുമതിയായത്. ധനവകുപ്പിെൻറ ക്ലിയറന്‍സ് ലഭിച്ചാല്‍ ഉടന്‍ നിർമാണം ആരംഭിക്കുമെന്നും റോഡ് നിർമാണം നടത്തുന്ന കരാര്‍ കമ്പനിക്ക് തന്നെയായിരിക്കും പാലത്തിെൻറയും നിർമാണച്ചുമതലയെന്നും പി.സി. ജോര്‍ജ് അറിയിച്ചു. വായനപക്ഷാചരണത്തിന് തുടക്കം കോട്ടയം: വായനയുടെ സന്ദേശം ഏറ്റെടുക്കാൻ പുതിയ തലമുറ മുന്നോട്ട് വരണമെന്ന് കെ. സുരേഷ് കുറുപ്പ് എം.എൽ.എ. അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനപക്ഷാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കാൻ പഠനത്തിനിടയിലും കുട്ടികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. എസ്. ശിവദാസ് വായനദിന സന്ദേശം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി മുഖ്യാതിഥിയായിരുന്നു. ഏറ്റുമാനൂർ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. മൈക്കിൾ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് വി.കെ. കരുണാകരൻ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജൂലൈ ഏഴുവരെയാണ് വായനപക്ഷമായി ആചരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് യോഗം 21ന് കോട്ടയം: ഉദയനാപുരം, കല്ലറ, പാമ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം 21ന് രാവിലെ 11ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറിൽ ചേരും. ഉദയനാപുരം വാഴമന, കല്ലറ പഴയപള്ളി, പാമ്പാടി നൊങ്ങൽ എന്നീ വാർഡുകളിൽ ജൂലൈ 18നാണ് ഉപതെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.