റബര്‍ വിലയിടിവില്‍ ആശങ്ക വേണ്ട -ചെയർമാൻ കോട്ടയം: റബര്‍ വിലയിടിവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റബർ ബോർഡ് ചെയർമാൻ എ. അജിത് കുമാർ. സ്വഭാവിക കയറ്റിറക്കങ്ങളുടെ ഭാഗമായി ഇപ്പോഴുള്ള വിലയിടിവിനെ കണ്ടാല്‍ മതിെയന്നും അദ്ദേഹം പറഞ്ഞു. വിലയിടിവ് പ്രതിരോധിക്കാൻ ഉൽപാദനച്ചെലവ് കുറക്കണം. ഒപ്പം വിവിധ മാർഗങ്ങളിലൂെട ഉൽപാദം വർധിപ്പിക്കുകയും ചെയ്യണം. ആശങ്കകള്‍ക്കിടയിലും ഉൽപാദനം വര്‍ധിക്കുന്നത് ശുഭസൂചനയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഹെക്ടറിന് 100 കിലോയുടെ ഉൽപാദന വര്‍ധനയുണ്ടായി. തൊട്ടു മുൻവര്‍ഷം ഉൽപാദനത്തിലെ കുറവ് 36 ശതമാനമായിരുന്നു. ഇൗ സാമ്പത്തികവര്‍ഷം ഉൽപാദനം നിലവിലുള്ളത്തിെനക്കാള്‍ ഹെക്ടറിന് നൂറു കിലോകൂടി വര്‍ധിപ്പിക്കാമെന്നാണ് കരുതുന്നത്. റബർ കൃഷിക്കുള്ള ആവര്‍ത്തന സബ്‌സിഡിയുടെ കുടിശ്ശിക വിതരണം ആരംഭിച്ചു. മൊത്തം കർഷകർക്ക് നൽകാനുള്ളത് 1.4 കോടിയാണ്. ഇതിൽ 28 ലക്ഷം കഴിഞ്ഞദിവസം നല്‍കി. അവശേഷിക്കുന്ന തുക ഉടന്‍ നല്‍കും. അതേസമയം, 2015നുശേഷമുള്ള അപേക്ഷ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സെപ്റ്റംബറോടെ ഇതിൽ തീരുമാനമുണ്ടായേക്കും. റബര്‍ വിലസ്ഥിരത പദ്ധതി നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കാനാകുന്നുണ്ട്. ഒപ്പം നിശ്ചിത വില ഉറപ്പിക്കാൻ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഇതിെൻറ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. ഇത് വിലയിടിയുന്ന സമയങ്ങളിൽ കർഷകർക്ക് ആശ്വാസമാകുമെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.