ഏറ്റുമാനൂര്‍: സംസ്ഥാന സിലബസിന് അംഗീകാരമുള്ള സ്കൂളിൽ അധ്യയനം സി.ബി.എസ്.ഇ സിലബസനുസരിച്ച്. കോട്ടയം ജില്ലയിലെ അതിരമ്പുഴ ശ്രീകണ്ഠമംഗലം മണ്ണാർകുന്ന് െസൻറ് ജോർജ് സ്കൂളിലാണിത്. ഈ സ്കൂളിലെ സംഗീത അധ്യാപികയും കഴിഞ്ഞവര്‍ഷം ആറാം ക്ലാസില്‍ പഠിച്ച അര്‍ച്ചന എന്ന കുട്ടിയുടെ മാതാവുമായ സുഷമയുടെ പരാതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എസ്. സതീഷ് കുമാർ തിങ്കളാഴ്ച സ്കൂളിലെത്തി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പാഠ്യപദ്ധതി പ്രകാരം പഠിപ്പിക്കാനാണ് സ്കൂളിന് അനുമതി. എന്നാല്‍, ഇവിടെ സ്റ്റേറ്റ് സിലബസില്‍ കുട്ടികളെ പഠിപ്പിക്കുന്നേയില്ല. നാലാം ക്ലാസുവരെ 111 കുട്ടികളും അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ 67 കുട്ടികളുമാണ് ഈ സ്കൂളില്‍ പഠിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ കുട്ടികളെ ചേർത്ത് ഉയർന്ന ഫീസ് ഈടാക്കിയാണ് പഠിപ്പിക്കുന്നത്. അധികൃതര്‍ പരിശോധനക്കെത്തുമ്പോള്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികളുടെ രേഖകളാണ് കാണിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ പാഠ്യപദ്ധതി പ്രകാരമാണ് ക്ലാസ് നടക്കുന്നതെന്ന് പറയുന്ന ഇവര്‍ സി.ബി.എസ്.ഇ സിലബസില്‍ പഠിപ്പിക്കുന്ന വിവരം മറച്ചുവെക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ,111 കുട്ടികളും രേഖകള്‍ പ്രകാരം സര്‍ക്കാര്‍ പാഠ്യപദ്ധതിയിലാണ് പഠിക്കുന്നത്. യു.പി വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്നത് അംഗീകാരമില്ലാതെയുമാണ്. ഹാജര്‍ പുസ്തകപ്രകാരം ഏഴ് അധ്യപകരാണ് ഇവിടെയുള്ളത്. ഇവരെല്ലാം എൽ.പി സ്കൂളില്‍ പഠിപ്പിക്കുന്നുവെന്നാണ് രേഖ. യു.പിയില്‍ പഠിപ്പിക്കുന്നവരുടെ രേഖകള്‍ അധികൃതരെ കാണിച്ചില്ല. അധ്യാപകരുടെ യോഗ്യത സംബന്ധിച്ച പരിശോധനകളും വേണ്ടിവന്നേക്കാം. പേക്ഷ, അതിനുള്ള അധികാരം ഡി.ഇ.ഒക്കാണ്. അംഗീകാരമില്ലാത്തതുകൊണ്ടുതന്നെ മറ്റൊരു സ്കൂളിലേക്ക് മാറുന്ന കുട്ടിക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനവും ഇവിടില്ല. കഴിഞ്ഞവര്‍ഷം ആറാം ക്ലാസില്‍ പഠിച്ച മകളെ ഇവിടെനിന്ന് മാറ്റി കൈപ്പുഴയിലെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തതിനെത്തുടര്‍ന്ന് സംഗീത അധ്യാപികയായ എസ്. സുഷമയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് സുഷമ വിദ്യാഭ്യാസമന്ത്രിക്കും വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ക്കും ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്കും പരാതി നല്‍കുകയായിരുന്നു. 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ സി.ബി.എസ്.ഇ അംഗീകാരത്തിന് അപേക്ഷിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനായി പാലാ ഡി.ഇ.ഒ കഴിഞ്ഞ വര്‍ഷം സ്കൂളില്‍ എത്തിയിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല. പ്രാഥമിക അന്വേഷണം നടക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് സ്കൂളില്‍ സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് പഠിപ്പിച്ചുതുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.