മേരിക്കുട്ടി ഇത്തിത്താനം: കുറിഞ്ഞിപറമ്പിൽ പരേതനായ സ്കറിയ കുര്യെൻറ ഭാര്യ മേരിക്കുട്ടി (പെണ്ണമ്മ -92) നിര്യാതയായി. നെടുങ്കുന്നം ചെമ്പന്നൂർ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, തമ്പി, കുര്യച്ചൻ, പരേതനായ മാത്തുക്കുട്ടി, ടോമിച്ചൻ, മിനി, സിബി, ജോയിച്ചൻ. മരുമക്കൾ: അച്ചക്കുട്ടി അമ്പാട്ട് മീൻകുന്നം, പൊന്നമ്മ തുണ്ടിയിൽ മിത്രക്കരി, തങ്കമ്മ കടുമത്തിൽ ചെക്കടിക്കാട്ട്, ലാലിമ്മ ഏലംകുന്നം ചങ്ങനാശ്ശേരി, സൂസമ്മ കിഴേക്കമാമൂഴുട്ടിൽ പെരുമ്പനച്ചി, സെബാസ്റ്റ്യൻ പായിക്കാട്ട് ചങ്ങനാശ്ശേരി, റീന കാരേക്കാട്ട് മാമ്പുഴക്കരി. സംസ്കാരം ബുധനാഴ്ച 10ന് ഇത്തിത്താനം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. ശശികുമാർ ചങ്ങനാശ്ശേരി: മോർക്കുളങ്ങര ശ്രീവിലാസത്തിൽ പരേതനായ നാരായണെൻറ മകൻ ശശികുമാർ (60) നിര്യാതനായി. ഭാര്യ: ആലപ്പുഴ പുതുപ്പറമ്പിൽ ശകുന്തള. മക്കൾ: ജിതേഷ്, വിഷ്ണു. മരുമകൾ: രേഷ്മ. മരം വെട്ടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു കുറവിലങ്ങാട്: ശിഖരം മുറിച്ചുമാറ്റുന്നതിനിടെ മരം ചുവടെ മറിഞ്ഞ് തൊഴിലാളി മരിച്ചു. കുറവിലങ്ങാട് കോഴാ പുളിമൂട്ടിൽ ബിജു അഗസ്റ്റ്യനാണ് (45) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സമീപവാസിയുടെ മരം വാങ്ങിയ ബിജു മരത്തിെൻറ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടെ ചുവടോടെ മറിയുകയായിരുന്നു. കോഴാ കൊട്ടാരത്തിൽ (മാധവപ്പളളിൽ) ലിസിയാണ് ഭാര്യ. മക്കൾ: ഡയാന, ഡെയ്നി, ഡിൻലച(മൂവരും സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് മർത്തമറിയം ഫൊറോന പളളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.