ഇടുക്കിയിൽ മഴയില്ല; മൂലമറ്റം വൈദ്യുതി നിലയത്തിലെ വാർഷിക അറ്റകുറ്റപ്പണി നീളും

മൂലമറ്റം(ഇടുക്കി): മൂലമറ്റം വൈദ്യുതി നിലയത്തിലെ വാർഷിക അറ്റകുറ്റപ്പണി ഇനിയും നീളും. ഇടുക്കി ഡാമി​െൻറ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിക്കാതിരിക്കുകയും ഡാമിലേക്ക് നിെരാഴുക്ക് നിലക്കുകയും ചെയ്തതിനെത്തുടർന്നാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന വാർഷിക അറ്റകുറ്റപ്പണി മാറ്റിയത്. മഴയില്ലാത്ത സാഹചര്യത്തിൽ പവർഹൗസ് നവീകരണത്തിന് ഒപ്പം വാർഷിക അറ്റകുറ്റപ്പണികൂടി നടന്നാൽ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരും. നവീകരണത്തിെനാപ്പം വാർഷിക അറ്റകുറ്റപ്പണി കൂടി നടത്തുമ്പോൾ ഒരേസമയം രണ്ട് ജനറേറ്റർ നിർത്തിയിടേണ്ടിവരും. ഇക്കാരണത്താൽ, മഴ തുടരെ പെയ്യുന്ന സാഹചര്യം സംജാതമായ ശേഷമെ വാർഷിക അറ്റകുറ്റപ്പണി ആരംഭിക്കൂ. വാർഷിക അറ്റകുറ്റപ്പണി ആരംഭിക്കുന്നതിന് കഴിഞ്ഞയാഴ്ച അനുമതി ലഭിച്ചിരുന്നു. േമയ് പകുതിയോടെ മഴ ആരംഭിച്ചതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ, തുടർന്നുള്ള ഓരോ ദിവസവും മഴ ലഭിക്കാതാവുകയും ഡാമിലേക്കുള്ള നീരൊഴുക്ക് നിലക്കുകയുമായിരുന്നു. ഈ മാസം ഇടുക്കി ഡാമിലേക്ക് ആകെ 48.92 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം മാത്രമെ ഒഴുകിയെത്തിയുള്ളൂ. വ്യാഴാഴ്ചയാണ് ഒടുവിൽ മഴ ലഭിച്ചത്- 2 മില്ലിമീറ്റർ. തുടർന്നിങ്ങോട്ട് മഴ ലഭിച്ചിട്ടുമില്ല. ജൂൺമുതൽ ഡിസംബർവരെ ആറ് മാസമാണ് വാർഷിക അറ്റകുറ്റപ്പണി നടത്താറുള്ളത്. ഓരോ മാസവും ഓരോ ജനറേറ്റർ വീതം. മൂന്നാം നമ്പർ ജനറേറ്ററി​െൻറ നവീകരണം നടക്കുന്നതിനാൽ ഈ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിൽ ഉൾപ്പെടുത്തിയില്ല. ഞായറാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 63.20 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 49.96 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങുകയായിരുന്നു. ശേഷിച്ച 13. 05 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുകയായിരുന്നു. ഇതിൽ 3.43 ദശലക്ഷം യൂനിറ്റാണ് ഇടുക്കിയിൽ ഉൽപാദിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.