വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്ന്​ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടി

ചങ്ങനാശ്ശേരി: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പെന്‍ഷന്‍ തുക എ.ടി.എം കാർഡുപയോഗിച്ച് കവര്‍ന്നു. മാടപ്പള്ളി കരിക്കണ്ടം പുതുപ്പറമ്പില്‍ രാജമ്മയുടെ എസ.്ബി.ഐ തെങ്ങണ ശാഖയില്‍ നിക്ഷേപിച്ച തുകയാണ് നഷ്ടമായത്. കോട്ടയം അയ്മനെത്ത എസ.്ബി.ഐ എ.ടി.എം കൗണ്ടറില്‍നിന്നാണ് 2000 രൂപ രാജമ്മ അറിയാതെ പിന്‍വലിച്ചത്. അക്കൗണ്ടില്‍നിന്നും 2000 രൂപ പിന്‍വലിച്ചതായി രാജമ്മയുടെ മകന്‍ പ്രസാദി​െൻറ മൊബൈല്‍ ഫോണില്‍ ശനിയാഴ്ച വൈകുന്നേരം സന്ദേശം ലഭിക്കുകയായിരുന്നു. എ.ടി.എം കാര്‍ഡിന് അപേക്ഷിക്കുകയോ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് രാജമ്മ പറഞ്ഞു. എന്നാല്‍, ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം കുറഞ്ഞതായി അറിയിച്ചപ്പോള്‍ 2013 ല്‍ രാജമ്മക്ക് എ.ടി.എം കാര്‍ഡ് നല്‍കിയതായി രേഖയിലുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കാനാണ് തെങ്ങണ എസ്.ബി.ടി ശാഖയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് രാജമ്മ സീറോ ബാലന്‍സ് അക്കൗണ്ട് എടുത്തത്. രാജമ്മ എസ്.ബി.ഐ ശാഖ മാനേജര്‍, തൃക്കൊടിത്താനം പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.