പ്ലസ് വണ്‍ പ്രവേശനത്തിന് 50,000 രൂപ വാങ്ങുന്ന മാനേജ്​മെൻറുണ്ടെന്ന് പി.സി. ജോർജ്

ചങ്ങനാശ്ശേരി: പ്ലസ് വണ്‍ പ്രവേശനത്തിന് 50,000 രൂപ വാങ്ങുന്ന മാനേജ്മ​െൻറ് സ്ഥാപനങ്ങള്‍ മധ്യകേരളത്തിലുണ്ടെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ജനശക്തി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപക പ്രസിഡൻറ് അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് എം.എ. ദേവസ്യ മുളവന അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസ്, കെ.വി. പുന്നൂസ്, കെ.പി. ഫിലിപ്പ്, ടി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. രണ്ടാം ക്ലാസുകാരൻ അധ്യാപക​െൻറ അടിയേറ്റ് ആശുപത്രിയിൽ കോട്ടയം: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി. കുമരകം പുതിയകാവ് ദേവീ ക്ഷേത്രത്തിനു സമീപമുള്ള എൽ.പി സ്‌കൂളിലെ വിദ്യാര്‍ഥി സഞ്ജയ് സുരേഷിനെ കുമരകം പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുക്ക് എടുക്കാന്‍ വൈകിയതിന് വടികൊണ്ട് പുറത്തും കൈകളിലും അടിെച്ചന്ന് കുട്ടി പറഞ്ഞു. കുമരകം കണ്ണംപള്ളി ഭാഗത്ത് ഐക്കര സുരേഷി​െൻറ മകനാണ് സഞ്ജയ്. സഹപാഠികളാണ് വിവരം വീട്ടുകാരെ അറിയിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. പരാതി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലിസിനു കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.