കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാൻ റവന്യൂ വകുപ്പിെൻറ കൈവശമുള്ള ഭൂമി വിട്ടുനല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് സ്റ്റേഷന് നിർമിക്കാനുള്ള ഉപയോഗാനുമതി ആഭ്യന്തര വകുപ്പിന് നല്‍കിയത്. നിലവില്‍ റവന്യൂ വകുപ്പിെൻറ കെട്ടിടത്തില്‍ (പഴയ താലൂക്ക് ഓഫിസ്) പ്രവര്‍ത്തിക്കുന്ന സി.ഐ ഓഫിസ് ഉള്‍പ്പെടെ പൊലീസ് സ്റ്റേഷെൻറ സമീപത്തെ 4.45 ആര് (10.99 സെൻറ്) ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി പൊലീസ് വകുപ്പിന് സ്റ്റേഷന് നിർമിക്കാനാണ് ഉപയോഗാനുമതി നല്‍കിയത്. ഭൂമി അനുവദിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നതടക്കം ആറ് നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി നല്‍കിയത്. അനുവദിച്ച ആവശ്യത്തിന് മാത്രെമ ഭൂമി ഉപയോഗിക്കാവൂ, ഭൂമി പാട്ടത്തിനോ വാടകക്കോ നല്‍കാനോ പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല, ഭൂമി പൊലീസ് വകുപ്പ് സംരക്ഷിക്കണം, മരങ്ങള്‍ മുറിക്കാന്‍ പാടില്ല, അഥവ മുറിക്കേണ്ടിവന്നാല്‍ റവന്യൂ ആധികാരികളുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. കൂടാതെ, മുറിക്കുന്ന മരങ്ങളുടെ ഇരട്ടി എണ്ണം വൃക്ഷത്തൈ നട്ടുപിടിപ്പിക്കണം എന്നിവയാണ് നിബന്ധനകള്‍. ഇവ ലംഘിച്ചാല്‍ ഭൂമി റവന്യൂ വകുപ്പ് തിരിച്ചെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.